ന്യൂഡൽഹി: ലോകത്തെ ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടിക കാട്ടി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ട്രോളി കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം മേധാവി ദിവ്യസ്പന്ദന. ജെയ്റ്റിലിയുടെ മന്ത്രിപദവി നിഗൂഢരഹസ്യമെന്നാണ് പരിഹാസം. ദിനോസറുകളുടെ നാശത്തിന് പിന്നിലെന്ത്? അറ്റ്‌ലാന്റിസ് നഗരം എവിടെയാണ്? അന്യഗ്രഹ ജീവികൾ ഉണ്ടോ? ഈ മനുഷ്യൻ എങ്ങനെ ധനമന്ത്രിയായി? ഇതാണ് ദിവ്യയുടെ ട്വീറ്റ്.

ഏതായാലും ബിജെപിയും വെറുതെ ഇരിക്കുന്നില്ല. രാഹുലിനെയും നെഹ്‌റുകുടുംബത്തെയും ലാക്കാക്കി ട്രോളുകൾ പായിക്കുകയാണ് ബിജെപി സൈബർപ്പട.അടുത്തിടെ പ്രധാനമന്ത്രിയുടെ യുടെ ചിത്രത്തിന്റെ നെറ്റിയിൽ കള്ളനെന്ന് എഴുതിവച്ച ട്രോൾ വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിന്റെ പേരിൽ ര്ാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തു.

MChorHai, എന്ന് ഹാഷ് ടാഗ് ഇട്ടായിരുന്നു എഫ്.ഐ.ആർ ഫയൽ ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്. 'എനിക്ക് പിന്തുണ തന്ന എല്ലാവർക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോൾ ഞാൻ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയിൽ നിന്നും രാജ്യം മാറിനിൽക്കണം. പലരും ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആർ ഫയൽ ചെയ്തവരോട്, ഒരു കാര്യം മോദി കള്ളൻ തന്നെയാണ്''- എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ മറുപടി.

ലഖ്‌നൗവിലെ ഗോമ്തിനഗർ പൊലീസാണ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഐ.പി.സി സെക്ഷൻ 124-അ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷൻ 67 (ഇൻഫർമേഷൻ ടെക്‌നോളജി അമന്മെന്റ് ) പ്രകാരവുമാണ് കേസ്്.അടുത്തിടെ ദിവ്യയെ കോൺഗ്രസ് സാമൂഹികമാധ്യമവിഭാഗത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, അതുശരിയല്ലെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ മടങ്ങിവരവ്. ്മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്ക്ക് പാർട്ടിനേതൃത്വം നൽകുന്ന പ്രാധാന്യമാണ് ദിവ്യയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട് വന്നത്. ദിവ്യ വഹിച്ചിരുന്ന ചുമതലകളിൽ പ്രധാനപ്പെട്ട പലതും നിഖിലിന് നേതൃത്വം കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ ചുമതലയുൾപ്പെടെ ഇപ്പോൾ കൈകാര്യംചെയ്യുന്നത് നിഖിലാണ്.

ദിവ്യയുടെ പ്രവർത്തനശൈലിയോട് കോൺഗ്രസ് നേതൃത്വത്തിലെ പലർക്കും അതൃപ്തിയുണ്ടെന്ന് പാർട്ടികേന്ദ്രങ്ങൾ പറയുന്നു.മോദിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട അവരുടെ ചില പരാമർശങ്ങൾ അതിരുകടന്നു എന്ന അഭിപ്രായം ചില പാർട്ടിനേതാക്കൾക്കുണ്ട്.എന്നാൽ, ചുമതലയൊഴിഞ്ഞു എന്ന റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടതോടെ ദിവ്യ കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സുർജേവാലയെ ഫോണിൽ വിളിക്കുകയും ഉടൻ ചുമതല പുനരാരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി പറയുന്നു. താൻ രാജിവെച്ചെന്നും ബിജെപി.യിൽ ചേരുമെന്നുമുള്ള റിപ്പോർട്ടുകൾ ദിവ്യ നിഷേധിച്ചു.

രമ്യ എന്ന പേരിൽ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന നടികൂടിയായ ബെംഗളൂരു സ്വദേശിനി ദിവ്യ സ്പന്ദന കോൺഗ്രസിന്റെ സാമൂഹികമാധ്യമ വിഭാഗത്തെ സജീവമാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിരുന്നു. വിവിധ നിയമസഭാതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുകൂലമാകുന്നതരത്തിൽ സാമൂഹികമാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനും അവർക്കുകഴിഞ്ഞു. കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള മുൻ ലോക്സഭാംഗമാണ് ഇവർ.

<