- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾക്കൊപ്പമുള്ള ഫോട്ടോ പങ്ക് വച്ച ദിവ്യാ ഉണ്ണിയോട് ഭർത്താവ് എവിടെയെന്ന് ആരാധകന്റെ ചോദ്യം; സൂക്ഷിച്ചു നോക്കിയാൽ കാണാമെന്ന മറുപടി നല്കി നടി
സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സാമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണിക്ക് ഇപ്പോഴും ആരാധകരേറെ ഉണ്ട്. കുടുംബ വിശേഷങ്ങളും നൃത്ത പരിപാടി കളുടെയുമൊക്കെ ഫോട്ടോകൾ പങ്ക് വയ്ക്കാറുള്ള നടി കഴിഞ്ഞ ദിവസം ഫാമിലിക്കൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്ക് പങ്ക് വച്ചു. മക്കൾക്കൊപ്പമുള്ള ചിത്രമാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഭർത്താവ് അരുൺ കുമാറിനെ ചിത്രത്തിൽ കാണാനില്ലായിരുന്നു. ചിത്രം പകർത്തിയ ഭർത്താവെണെന്ന് നടി കുറിച്ചിരുന്നു.എന്നാൽ ചിത്രത്തിന് താഴെ ആരാധകൻ ഭർത്താവ് എവിടെ ചോദ്യ മുന്നയിച്ചതോടെ സൂക്ഷിച്ച് കാണമെന്നാണ് നടി മറുപടി നല്കിയത്. മക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ എഴുതി. ഫോട്ടോഗ്രാഫറെ കാണണമെങ്കിൽ ഈ ചിത്രം സൂം ചെയ്താൽ മതി. ദിവ്യ ഉണ്ണി കൂളിങ് ഗ്ലാസ് വച്ച് നിൽക്കുന്ന ചിത്രത്തിൽ ഗ്ലാസിൽ ഫോട്ടോഗ്രാഫറും പതിഞ്ഞിട്ടുണ്ട്. ദിവ്യയുടെ ഭർത്താവ് തന്നെയാണ് ചിത്രമെടുത്തിരിക്കുന്നത്. യുഎസിലെ ടെക്സാസിൽ നിന്ന് പകർത്തിയതാണ് ചിത്രം. തിരുവനന്തപുരം സ്വദേശി അരുൺകുമാർ മണികണ്ഠനാണ് ദിവ്യ ഉണ്ണി
സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സാമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണിക്ക് ഇപ്പോഴും ആരാധകരേറെ ഉണ്ട്. കുടുംബ വിശേഷങ്ങളും നൃത്ത പരിപാടി കളുടെയുമൊക്കെ ഫോട്ടോകൾ പങ്ക് വയ്ക്കാറുള്ള നടി കഴിഞ്ഞ ദിവസം ഫാമിലിക്കൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്ക് പങ്ക് വച്ചു.
മക്കൾക്കൊപ്പമുള്ള ചിത്രമാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഭർത്താവ് അരുൺ കുമാറിനെ ചിത്രത്തിൽ കാണാനില്ലായിരുന്നു. ചിത്രം പകർത്തിയ ഭർത്താവെണെന്ന് നടി കുറിച്ചിരുന്നു.എന്നാൽ ചിത്രത്തിന് താഴെ ആരാധകൻ ഭർത്താവ് എവിടെ ചോദ്യ മുന്നയിച്ചതോടെ സൂക്ഷിച്ച് കാണമെന്നാണ് നടി മറുപടി നല്കിയത്.
മക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ എഴുതി. ഫോട്ടോഗ്രാഫറെ കാണണമെങ്കിൽ ഈ ചിത്രം സൂം ചെയ്താൽ മതി. ദിവ്യ ഉണ്ണി കൂളിങ് ഗ്ലാസ് വച്ച് നിൽക്കുന്ന ചിത്രത്തിൽ ഗ്ലാസിൽ ഫോട്ടോഗ്രാഫറും പതിഞ്ഞിട്ടുണ്ട്. ദിവ്യയുടെ ഭർത്താവ് തന്നെയാണ് ചിത്രമെടുത്തിരിക്കുന്നത്. യുഎസിലെ ടെക്സാസിൽ നിന്ന് പകർത്തിയതാണ് ചിത്രം.
തിരുവനന്തപുരം സ്വദേശി അരുൺകുമാർ മണികണ്ഠനാണ് ദിവ്യ ഉണ്ണിയുടെ ഭർത്താവ്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.അമേരിക്കയിലെ ഹോസ്റ്റണിൽ വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.