- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരുടേയും സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി; ഇന്നലെ ഞങ്ങൾ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു: ആരാധകർക്കായി വിവാഹ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചവർക്ക് നന്ദി പ്രകടനവുമായി ദിവ്യാ ഉണ്ണി: ഹൂസ്റ്റണിലെ ഡോക്ടർ സുധീർ ശേഖറുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിവ്യാ ഉണ്ണി രണ്ടാം വിവാഹം ചെയ്തത് ഹൂസ്റ്റൺ മലയാളി അരുൺ കുമാറിനെ
എല്ലാവരുടെയും സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി. ആശിർവദിച്ചവർക്കെല്ലാം എന്റെ നന്ദി പ്രകടിപ്പിക്കുന്നു. അരുൺകുമാറുമായുള്ള വിവാഹ ഫോട്ടോ ആരാധകർക്കായി ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച് നടി ദിവ്യാ ഉണ്ണി. ഇന്നലെയായിരുന്നു അരുൺകുമാർ മണികണ്ഠൻ എന്ന ഹൂസ്റ്റൺ സ്വദേശിയായ മലയാളി ദിവ്യാ ഉണ്ണിയെ താലി കെട്ടി സ്വന്തമാക്കിയത്. അമേരിക്കയിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. മാധ്യമങ്ങളുമായോ ആരാധകരുമായോ താരം തന്റെ വിവാഹ വാർത്ത പങ്കുവെച്ചിരുന്നില്ല. കഴിഞ്ഞ വർഷമായിരുന്നു ദിവ്യാ ഉണ്ണി ഭർ്തതാവ് സുധീർ ശേഖരിൽ നിന്നും വിവാഹ മോചനം നേടിയത്. പിന്നീട് മക്കളായ അർജുനും മീനാക്ഷിക്കും ഒപ്പം ഹൂസ്റ്റണിലെ വീട്ടിൽ തനിച്ചായിരുന്നു ദിവ്യയുടെ താമസം. നൃത്തത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ പഠനവും ഡാൻസ് ക്ലാസുകളുമായി മുന്നോട്ട് പോകവെയാണ് അരുൺ കുമാർ ദിവ്യാ ഉണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എഞ്ചിനീയറായ അരുണും ഹൂസ്റ്റൺ സ്വദ
എല്ലാവരുടെയും സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി. ആശിർവദിച്ചവർക്കെല്ലാം എന്റെ നന്ദി പ്രകടിപ്പിക്കുന്നു. അരുൺകുമാറുമായുള്ള വിവാഹ ഫോട്ടോ ആരാധകർക്കായി ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച് നടി ദിവ്യാ ഉണ്ണി. ഇന്നലെയായിരുന്നു അരുൺകുമാർ മണികണ്ഠൻ എന്ന ഹൂസ്റ്റൺ സ്വദേശിയായ മലയാളി ദിവ്യാ ഉണ്ണിയെ താലി കെട്ടി സ്വന്തമാക്കിയത്.
അമേരിക്കയിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. മാധ്യമങ്ങളുമായോ ആരാധകരുമായോ താരം തന്റെ വിവാഹ വാർത്ത പങ്കുവെച്ചിരുന്നില്ല. കഴിഞ്ഞ വർഷമായിരുന്നു ദിവ്യാ ഉണ്ണി ഭർ്തതാവ് സുധീർ ശേഖരിൽ നിന്നും വിവാഹ മോചനം നേടിയത്.

പിന്നീട് മക്കളായ അർജുനും മീനാക്ഷിക്കും ഒപ്പം ഹൂസ്റ്റണിലെ വീട്ടിൽ തനിച്ചായിരുന്നു ദിവ്യയുടെ താമസം. നൃത്തത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ പഠനവും ഡാൻസ് ക്ലാസുകളുമായി മുന്നോട്ട് പോകവെയാണ് അരുൺ കുമാർ ദിവ്യാ ഉണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എഞ്ചിനീയറായ അരുണും ഹൂസ്റ്റൺ സ്വദേശിയാണ്. ഇരുവരും നേരത്തെ പരിചയക്കാരായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
ഇന്ന് വിവാഹ വാർത്ത പുറത്ത് വരുമ്പോൾ മാത്രമാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഡോക്ടർ സുധീറുമായി വേർപിരിഞ്ഞതോടെ മക്കളെയും ദിവ്യാ ഉണ്ണി ഒപ്പം കൂട്ടുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞതോടെ കുട്ടികളുടെ കാര്യങ്ങൾ നോക്കിയും ഡാൻസിൽ ശ്രദ്ധിച്ചുമാണ് ദിവ്യ പിടിച്ചു നിന്നത്. ഒടുവിൽ വിവാഹ വേർപിരിയലിന് ഒരു വർഷത്തിനിപ്പുറം അരുൺ ദിവ്യാ ഉണ്ണിയുടെ കൂട്ടുകാരനായി ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു.
മുൻ ഭർത്താവ് സുധീർ ശേഖറുമായുള്ള വിവാഹ ബന്ധം വേർപിരിയാൻ കാരണം എന്തെന്ന് മാത്രം വ്യക്തമല്ല. ഈഗോയാണ് വിവാഹ ബന്ധത്തിൽ കലാശിച്ചതെന്നും എന്നാൽ മറ്റു ചില പ്രശ്‌നങ്ങളാണ് ഇരുവരും വേർപിരിയാൻ കാരണമായതെന്നും വാർത്തകൾ വന്നിരുന്നു.



