- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്തൂരിമാനിലെ സാജൻ ജോസഫ് ആലുക്ക വീണ്ടും വരുന്നു; കളക്ടർ ബ്രോയുടെ തിരക്കഥയിൽ അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സിന്റെ ട്രെയിലറെത്തി; പേരിലെ വ്യത്യസ്ഥത ചിത്രത്തിലും പ്രതീക്ഷിച്ച് ആരാധകർ
കൊച്ചി: കസ്തൂരിമാനിലെ സാജൻ ജോസ്ഫ് ആലുക്കയായി കുഞ്ചാക്കോ ബോബനെത്തുന്ന ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അനിൽ രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കോഴിക്കോട് കളക്റ്ററായിരുന്ന പ്രശാന്ത് നായരാണ്. 2003 ൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ച കസ്തൂരിമാൻ എന്ന ചിത്രത്തിലെ സാജൻ ജോസഫ് എന്ന കാഥാപാത്രമായി തന്നെയാണ് ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുക. കൂടാതെ സപ്തമശ്രീ തസ്‌കരയിൽ സുധീർ കരമന അവതരിപ്പിച്ച ലീഫ് വാസു, പ്രാഞ്ചിയേട്ടനിലെ ടിനി ടോം അവതരിപ്പിച്ച കഥാപാത്രം എന്നിവയും ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സിൽ വീണ്ടുമെത്തും. ചിത്രത്തിൽ നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീർ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാഴ്‌സ് എന്റർടയ്ന്റ്‌മെൻസ്, സിൽവർ ഓഷ്യൻ, ഗ്രാൻഡ് പിക്‌സെൽസ് എന്ന ബാനറുകളിൽ മസൂദ് ടി.പി, സഫീർ കെ.പി, ഷെറിൻ വെന്നെമ്കാട്ടിൽ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. അലക്‌സ് ജെ പുളിക്കൽ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ. ഗ
കൊച്ചി: കസ്തൂരിമാനിലെ സാജൻ ജോസ്ഫ് ആലുക്കയായി കുഞ്ചാക്കോ ബോബനെത്തുന്ന ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അനിൽ രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കോഴിക്കോട് കളക്റ്ററായിരുന്ന പ്രശാന്ത് നായരാണ്.
2003 ൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ച കസ്തൂരിമാൻ എന്ന ചിത്രത്തിലെ സാജൻ ജോസഫ് എന്ന കാഥാപാത്രമായി തന്നെയാണ് ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുക. കൂടാതെ സപ്തമശ്രീ തസ്‌കരയിൽ സുധീർ കരമന അവതരിപ്പിച്ച ലീഫ് വാസു, പ്രാഞ്ചിയേട്ടനിലെ ടിനി ടോം അവതരിപ്പിച്ച കഥാപാത്രം എന്നിവയും ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സിൽ വീണ്ടുമെത്തും.
ചിത്രത്തിൽ നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീർ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാഴ്‌സ് എന്റർടയ്ന്റ്‌മെൻസ്, സിൽവർ ഓഷ്യൻ, ഗ്രാൻഡ് പിക്‌സെൽസ് എന്ന ബാനറുകളിൽ മസൂദ് ടി.പി, സഫീർ കെ.പി, ഷെറിൻ വെന്നെമ്കാട്ടിൽ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. അലക്‌സ് ജെ പുളിക്കൽ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ. ഗാനങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ