- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നുന്ന പ്രകടനവുമായി മലയാളി പെൺകൊടി അയർലന്റ് ദേശിയ ചാനലിൽ; ദീപാവലി സ്‌പെഷ്യൽ പ്രോഗ്രാമിൽ കുച്ചിപ്പുടി അവതരിപ്പിച്ച് ദിയ ലിങ്ക്സ്റ്റാർ താരമായി
ഡബ്ലിൻ: അയർലന്റിലെ ദേശിയ ചാനലായ ആർടിഇയിൽ കുച്ചിപ്പുടി അവതരിപ്പിച്ച് മലയാളികളുടെ അഭിമാനമുയർത്തിയ ദിയയ്ക്ക് എങ്ങും അഭിനന്ദന പ്രവാഹം. ആർടിഇയുടെ ദീപാവലി സ്‌പെഷ്യൽ പ്രോഗ്രാമിലാണ് ദിയ ലിങ്ക്‌സറ്റാർ എന്ന മലയാളി പെൺകൊടി മിന്നുന്ന പ്രകടനം കാഴ്‌ച്ചവച്ചത്. അപൂർവ്വമായി മാത്രം ഇന്ത്യൻ വംശജർ കലാപ്രകടനങ്ങൾ നടത്തുന്ന ആർടിഇയിൽ ആണ് ഈ കൊച്ച
ഡബ്ലിൻ: അയർലന്റിലെ ദേശിയ ചാനലായ ആർടിഇയിൽ കുച്ചിപ്പുടി അവതരിപ്പിച്ച് മലയാളികളുടെ അഭിമാനമുയർത്തിയ ദിയയ്ക്ക് എങ്ങും അഭിനന്ദന പ്രവാഹം. ആർടിഇയുടെ ദീപാവലി സ്‌പെഷ്യൽ പ്രോഗ്രാമിലാണ് ദിയ ലിങ്ക്‌സറ്റാർ എന്ന മലയാളി പെൺകൊടി മിന്നുന്ന പ്രകടനം കാഴ്‌ച്ചവച്ചത്.
അപൂർവ്വമായി മാത്രം ഇന്ത്യൻ വംശജർ കലാപ്രകടനങ്ങൾ നടത്തുന്ന ആർടിഇയിൽ ആണ് ഈ കൊച്ചുമിടുക്കി കുച്ചിപ്പുടിയുമായി എത്തി അയർലന്റ് ജനതയുടെ കൈയടി നേടിയത്. രണ്ട് പ്രകടനങ്ങൾ ഇപ്പോൾ ദിയാലിക് വിൻസ്റ്റാർ ഇപ്പോൾ ആർ ടിഇയിൽ അവതരിപ്പിച്ചുകഴിഞ്ഞു. രണ്ട് പ്രോഗ്രാമുകളും ഹിറ്റായി മാറിയിരിക്കുകയാണ്. നൃത്തത്തിനും കലയ്ക്കുമായി ആത്മാർപ്പണം ചെയ്യുന്ന ദിയാ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മികച്ച പ്രകടനത്തിലൂടെ ഏവരുടെയും മനം കവർന്ന, ദിയയെ തേടി ആർ ടി ഇ യുടെ അംഗീകാരവുമെത്തി. കലാ സംസ്‌ക്കാരിക രംഗത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആർ ടി ഇ രണ്ടിൽ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ക്ഷണിച്ചു കൊണ്ടായിരുന്നു ഈ കൊച്ചുമിടുക്കിയെ ദേശീയ ചാനൽ അംഗീകരിച്ചത്.
അയർലന്റിലെ ദേശിയ ചാനലായ ആർടിഇയിൽ കുച്ചിപ്പുടി അവതരിപ്പിച്ച് മലയാളികളുടെ അഭിമാനമുയർത്തിയ ദിയയ്ക്ക് എങ്ങും അഭിനന്ദന പ്രവാഹം. ആർടിഎയുടെ ദീപാവലി സ്‌പെഷ്യൽ പ്രോഗ്രാമിലാണ് ദിയ ലിങ്ക്‌സറ്റാർ എന്ന മലയാളി പെൺകൊടി മിന്നുന്ന പ്രകടനം കാഴ്‌ച്ചവച്ചത്.
അയർലൻഡ് മലയാളിയും ഡബ്ലിൻ നിവാസിയുമായ ലിങ്ക്വിസ്റ്ററും കുടുംബവും എറണാകുളം മുളന്തുരുത്തി സ്വദേശികളാണ്. ആർ ടി ഇയിൽ അവതരിപ്പിച്ച രണ്ട് പ്രോഗ്രാമുകളും ഹിറ്റായി മാറിയതോടെ യൂറോപ്പിലാകമാനം മലയാളികളുടെ ഇടയിൽ മാത്രമല്ല വിദേശിയരുടെ ഇടയിലും ഈ പ്രോഗ്രാം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.