- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹപൂർവ ലൈംഗികതയും ഗർഭധാരണവും പേഴ്സണൽ ചോയ്സ്; ആലിയ ഭട്ടിനെതിരായ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ചു ദിയ മിർസ
മുംബൈ: ആലിയ ഭട്ടിനെതിരായ അധിക്ഷേപങ്ങൾക്കെതിരെ വിമർശനവുമായി നടിയും മോഡലുമായ ദിയ മിർസ. കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയയുടെയും രൺബീർ കപൂറിന്റേയും വിവാഹം കഴിഞ്ഞത്. താൻ ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചതോടെ ആലിയക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും ട്രോളുകളും വന്നിരുന്നു.
ആലിയ വിവാഹത്തിന് മുമ്പേ ഗർഭിണിയായിരിക്കാമെന്ന തരത്തിലാണ് ട്രോളുകൾ വന്നത്. ഇതേ തുടർന്നാണ് ആലിയയെ പിന്തുണച്ചും അധിക്ഷേപങ്ങളെ വിമർശിച്ചും ദിയ മിർസ രംഗത്ത് വന്നത്. വിവാഹപൂർവ ലൈംഗികതയും ഗർഭധാരണവും തികച്ചും പേഴ്സണൽ ചോയ്സാണെന്ന് ദിയ ഇ ടൈംസിനോട് പറഞ്ഞു.
'പേഴ്സണൽ ചോയിസിന്റെ പവർ എനിക്കറിയാം. ഇതെന്റെ പേഴ്സണൽ ചോയിസാണെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ ആ തീരുമാനം ആഘോഷിക്കാൻ സാധിക്കുകയുള്ളൂ. ഒരു വ്യക്തി എന്ന നിലയ്ക്ക് ഭീഷണിക്ക് വഴങ്ങിയോ ഭയന്നോ അല്ല പേഴ്സണൽ ചോയിസ് ഉണ്ടാക്കേണ്ടത്.
വിവാഹപൂർവ ലൈംഗിക ബന്ധം, വിവാഹപൂർവ ഗർഭധാരണം എന്നീ കാര്യങ്ങളിൽ പിന്തിരിപ്പൻ ചിന്താഗതി ഉള്ളവരുണ്ടായിരിക്കും. ഇത് തികച്ചും പേഴ്സണൽ ചോയ്സാണെന്ന് വിചാരിക്കുന്നവരും ഉണ്ടാവും. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മൾ സങ്കൽപ്പിക്കുന്നത് പോലെയോ അല്ലെങ്കിൽ സ്വയം കരുതുന്നത് പോലെയോ പുരോഗമനവാദികളാണെന്ന് ഞാൻ കരുതുന്നില്ല,' ദിയ പറഞ്ഞു.
2021 ൽ ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ടപ്പോൾ ദിയ മിർസക്കെതിരെയും സമാനമായ അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. 2021 ഏപ്രിലിലാണ് ദിയ ഗർഭിണിയായ വിവരം പങ്കുവെച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.