- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം കൊണ്ട് കണ്ടത് 40 ലക്ഷത്തിലേറെ പേർ; യുട്യൂബും കീഴടക്കി അല്ലു അർജ്ജുവിന്റെ ഡിജെ ട്രെയിലർ; 23 ന് ചിത്രം തിയേറ്ററുകളിൽ
അല്ലു അർജുൻ നായകനാവുന്ന ഡിജെയുടെ ട്രെയിലർ യുട്യൂബ് കീഴടക്കി മുന്നേറുന്നു.ഒരു വർഷത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ ്ഡിജെ എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുൻകാല ചിത്രങ്ങളിലേത് പോലെ തന്നെ ആക്ഷന് പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രവും എന്നാണ് ട്രെയിലർ നൽകുന്ന സൂചന ഒരു പതിവ് അല്ലു അർജുൻ പാക്കേജിന്റെ എല്ലാ ചേരുവയും വാഗ്ദാനം ചെയ്യുന്ന ട്രെയ്ലർ യുട്യൂബിൽ കുതികുതിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്ലറിന് യുട്യൂബിൽ ഇതുവരെ ലഭിച്ചത് 40 ലക്ഷത്തിലേറെ കാഴ്ചകൾ. ജൂനിയർ എൻടിആർ നായകനായ 'രാമയ്യ വസ്താവയ്യ', സായ് ധരം തേജ് നായകനായ 'സുബ്രഹ്മണ്യം ഫോർ സെയിൽ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഹരീഷ് ശങ്കറാണ് 'ഡിജെ' ഒരുക്കുന്നത്. പൂജ ഹെഗ്ഡേയാണ് നായിക. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ദിൽ രാജുവാണ്. ഈ മാസം 23ന് തീയേറ്ററുകളിലെത്തും.
അല്ലു അർജുൻ നായകനാവുന്ന ഡിജെയുടെ ട്രെയിലർ യുട്യൂബ് കീഴടക്കി മുന്നേറുന്നു.ഒരു വർഷത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ ്ഡിജെ എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുൻകാല ചിത്രങ്ങളിലേത് പോലെ തന്നെ ആക്ഷന് പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രവും എന്നാണ് ട്രെയിലർ നൽകുന്ന സൂചന
ഒരു പതിവ് അല്ലു അർജുൻ പാക്കേജിന്റെ എല്ലാ ചേരുവയും വാഗ്ദാനം ചെയ്യുന്ന ട്രെയ്ലർ യുട്യൂബിൽ കുതികുതിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്ലറിന് യുട്യൂബിൽ ഇതുവരെ ലഭിച്ചത് 40 ലക്ഷത്തിലേറെ കാഴ്ചകൾ.
ജൂനിയർ എൻടിആർ നായകനായ 'രാമയ്യ വസ്താവയ്യ', സായ് ധരം തേജ് നായകനായ 'സുബ്രഹ്മണ്യം ഫോർ സെയിൽ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഹരീഷ് ശങ്കറാണ് 'ഡിജെ' ഒരുക്കുന്നത്. പൂജ ഹെഗ്ഡേയാണ് നായിക. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ദിൽ രാജുവാണ്. ഈ മാസം 23ന് തീയേറ്ററുകളിലെത്തും.