- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡി എം എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 8 ശനിയാഴ്ച
ഡിട്രോയിറ്റ്: മനോഹരങ്ങളായ ജലാശയങ്ങൾ നീലിമയേകുന്ന മിഷിഗണിലെ ഹൃദയ ഭൂമികയിൽ തലയുയർത്തി നിൽക്കുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് സൗത്ത് ഫീൽഡ് സീറോ മലബാർ പള്ളിയങ്കണം ഡിസംബർ 8 ശനിയാഴ്ച വൈകുന്നേരം 6 നു വേദിയാകുന്നു. മനുഷ്യ മനസ്സുകളിൽ സ്നേഹ പ്രവാഹത്തിന്റെ ഊർജം നിറച്ച യേശുദേവന്റെ ആഗമനം വിളിച്ചറിയിച്ച,വിണ്ണിലെ താരം, എന്ന ശീര്ഷകത്തിലാണ് ഇക്കൊല്ലത്തെ ആഘോഷ കാഴ്ചകൾ തിരി തെളിയുന്നത്. സാമൂഹ്യ മാലിന്യങ്ങൾ ഉദാത്തമായ മത സങ്കൽപ്പങ്ങളെ പ്രകോപിതമാക്കാൻ ശ്രമിക്കുന്ന ഇക്കാലത്തു മതങ്ങൾ പ്രചോദിതമാകണമെന്ന,ഡി. എം. എയുടെ മഹത്തായ പുതുവത്സര സന്ദേശമാണ് രാജേഷ് നായർ സംവിധാനം ചെയ്തു അണിയിച്ചൊരുക്കുന്ന വിണ്ണിലെ താരമെന്ന ദൃശ്യ സംഗീത ശിൽപ്പത്തിലുടെ വെളിപ്പെടുത്തുന്നത്. പ്രളയകെടുതികൾ കഷ്ടത്തിലാക്കിയ കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മറ്റേതൊരു സംഘടനയെയും അസൂയപ്പെടുത്തുന്ന രീതിയിൽ നൂറായിരം ഡോളറിന്റെ സഹായം ജന്മനാടിനു നേരിട്ടു നൽകുന്ന ചാരിതാർഥ്യവുമായാണ് മോഹൻ പനങ്കാവിലും
ഡിട്രോയിറ്റ്: മനോഹരങ്ങളായ ജലാശയങ്ങൾ നീലിമയേകുന്ന മിഷിഗണിലെ ഹൃദയ ഭൂമികയിൽ തലയുയർത്തി നിൽക്കുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് സൗത്ത് ഫീൽഡ് സീറോ മലബാർ പള്ളിയങ്കണം ഡിസംബർ 8 ശനിയാഴ്ച വൈകുന്നേരം 6 നു വേദിയാകുന്നു.
മനുഷ്യ മനസ്സുകളിൽ സ്നേഹ പ്രവാഹത്തിന്റെ ഊർജം നിറച്ച യേശുദേവന്റെ ആഗമനം വിളിച്ചറിയിച്ച,വിണ്ണിലെ താരം, എന്ന ശീര്ഷകത്തിലാണ് ഇക്കൊല്ലത്തെ ആഘോഷ കാഴ്ചകൾ തിരി തെളിയുന്നത്.
സാമൂഹ്യ മാലിന്യങ്ങൾ ഉദാത്തമായ മത സങ്കൽപ്പങ്ങളെ പ്രകോപിതമാക്കാൻ ശ്രമിക്കുന്ന ഇക്കാലത്തു മതങ്ങൾ പ്രചോദിതമാകണമെന്ന,ഡി. എം. എയുടെ മഹത്തായ പുതുവത്സര സന്ദേശമാണ് രാജേഷ് നായർ സംവിധാനം ചെയ്തു അണിയിച്ചൊരുക്കുന്ന വിണ്ണിലെ താരമെന്ന ദൃശ്യ സംഗീത ശിൽപ്പത്തിലുടെ വെളിപ്പെടുത്തുന്നത്.
പ്രളയകെടുതികൾ കഷ്ടത്തിലാക്കിയ കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മറ്റേതൊരു സംഘടനയെയും അസൂയപ്പെടുത്തുന്ന രീതിയിൽ നൂറായിരം ഡോളറിന്റെ സഹായം ജന്മനാടിനു നേരിട്ടു നൽകുന്ന ചാരിതാർഥ്യവുമായാണ് മോഹൻ പനങ്കാവിലും സാം മാത്യുവും ഷിബു വർഗീസും ടോം മാത്യുവും ചാച്ചി റാന്നിയും ടോമി മൂലനും അടങ്ങുന്ന ഇക്കൊല്ലത്തെ ഭരണ സമിതി പടിയിറങ്ങുന്നത്.
വൈവിധ്യപൂർണ്ണമായ അനേകം കലാ പരിപാടികളോടെ നടത്തുന്ന ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്ന വിനോദ് കൊണ്ടൂർ മെട്രോ ഡിട്രോയിറ്റിലെ എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
സുരേന്ദ്രൻ നായർ അറിയിച്ചതാണിത്.