ദ്രോഗഡ: ദ്രോഗഡ മലയാളി അസോസിയേഷൻ ഓണാഘോഷവും പത്താം വാർഷികാഘോഷ തുടക്കവും സെപ്റ്റംബർ 10 ന് ദ്രോഗഡ Tullyallon പാരിഷ് ഹാളിൽ രാവിലെ 10:30 മുതൽ നടത്തപ്പെടും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങൽ, സിനിമാറ്റിക് ഡാൻസ്, വടംവലി മത്സരം (പുരുഷന്മാരുടെയും, വനിതകളുടെയും) , വിഭവസമൃദ്ധമായ ഓണസദ്യ, മാവേലി എഴുന്നൊള്ളത്ത്, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെയുള്ള ഓണാഘോഷ പരിപാടികളിലേയ്ക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.