- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രംലിനിൽ ഡിഎംസിയുടെ കലാസന്ധ്യ വർണ്ണശബളമായി
ക്രംലിൻ: കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡിഎംസി സംഘടിപ്പിച്ച കലാസന്ധ്യ ക്രംലിനിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികള്ക്ക് മറക്കാനാവാത്ത അനുഭവം ആയി. അസംപ്ഷൻ ജീണിയർ സ്‌കൂൾ പ്രിൻസിപ്പൽ സീൻ ബാൽഫേ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. സൈലോ സാം കേരളപിറവി സന്ദേശം നല്കികൊണ്ട് സംസാരിച്ചു. ലിങ്ക്വിൻസ്ടർ ആശംസകൾ നേർന്നു. യൂറ
ക്രംലിൻ: കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡിഎംസി സംഘടിപ്പിച്ച കലാസന്ധ്യ ക്രംലിനിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികള്ക്ക് മറക്കാനാവാത്ത അനുഭവം ആയി. അസംപ്ഷൻ ജീണിയർ സ്‌കൂൾ പ്രിൻസിപ്പൽ സീൻ ബാൽഫേ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. സൈലോ സാം കേരളപിറവി സന്ദേശം നല്കികൊണ്ട് സംസാരിച്ചു. ലിങ്ക്വിൻസ്ടർ ആശംസകൾ നേർന്നു.
യൂറോപ്പിലും അയർലണ്ടിലും മികവു തെളിയിച്ച കലാപ്രതിഭകളെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. സപ്താ രാമൻ, ദിയ ലിങ്ക്വിൻസ്ടർ, ലീന സുസൻ ഷിജി, ബ്രോണ ബേബി പെരേപ്പാടൻ, ശ്രേയ സുധീർ, ബ്രിട്ടോ പെരേപ്പാടൻ, അലീന റെജി, ലക്ഷ്മി പ്രിയ, സാന്ദ്ര മരിയ, സാജു കിങ്ങ്കുമാർ തുടങ്ങിയ പ്രമുഖ കലാപ്രതിഭകളുടെ കലാപ്രകടനങൾ കലാസന്ധ്യയുടെ മാറ്റ് കൂട്ടി.
കൂടാതെ ക്രംലിനിലെയും സെന്റ് ജെയിംസ് ഏരിയയിലെയും കുട്ടികൾ ചേർന്ന് നടത്തിയ കേരള തനിമയാർന്ന പരിപാടികൾ മികവുറ്റതായി. സിന്ധു ബാബു, ക്രിസ്റ്റി പയസ്, ജോയൽ ബാബു എന്നിവർ പരിപാടിയുടെ അവതരണം ഭംഗിയായി നടത്തി. ബാബു വല്ലുരാൻ സ്വാഗതവും, സാജു മേനാച്ചേരി നന്ദിയും അർപ്പിച്ച് സംസാരിച്ചു.