ക്രംലിൻ: ഡിഎംസിയുടെ നേതൃതത്തിൽ നവംബർ ഒന്നിന് ശനിയാഴ്ച നടത്തപ്പെടുന്ന കേരളപിറവി ആഘോഷത്തിന്റെയും  കലാസന്ധ്യയുടെയും ടിക്കറ്റ് വിതരണം വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ രാജു കുന്നക്കാട്ടിലിന് നല്കിക്കൊണ്ട് ഫാ. ബിജു മാളിയേക്കൽ നിർവഹിച്ചു. അയർലണ്ടിലെ മികവു തെളിയിച്ച നിരവധി കലാപ്രതിഭകളെ അണിയിച്ചൊരുക്കി ഡിഎംസിനടത്തുന്ന കലാസന്ധ്യ പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0876583801, 0831072792, 0873159707