ക്രംലിൻ:  കേരളപിറവി ആഘോഷത്തിന്റെ ഭാഗമായി ഡിഎംസി  സംഘടിപ്പിക്കുന്ന കലാസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച വൈകുന്നേരം 5.30 ന് അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌ക്കാരിക നേതാക്കന്മാർക്കൊപ്പം  അസംപ്ഷൻ സ്‌കൂൾ പ്രിൻസിപ്പൽ സീൻ ബാൽഫെ  പരിപാടികൾ ഉത്ഘാടനം ചെയ്യും.

അതിനുശേഷം  അമൃത ടിവി സ്റ്റാർ സപ്താ രാമൻ, ശ്രേയ സുധീർ, ദിയ ലിങ്ക്വിൻസ്ടർ, അലീന ഷിജി, ബ്രോണ പെരേപ്പാടൻ തുടങ്ങിയവർ ചേർന്ന് നടത്തുന്ന  കലാപരിപാടികൾക്കൊപ്പം ഗാനമേള, ഡിന്നർ എന്നിവ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഒരിക്കൽ കൂടി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0876583801, 0831072792, 0873159707