ന്യൂയോർക്ക്: ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ പരസ്പരം കൊല്ലുന്ന ഇന്നത്തെ മനുഷ്യരെല്ലാം ഒരമ്മയിൽ നിന്നും അച്ഛനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് പരമ്പരകളായി പിരിഞ്ഞവരാണെന്ന അത്ഭുതകരമായ പഠനഫലം പുറത്ത് വന്നു. ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ഭൂമുഖത്തെ മുഴുവൻ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടപ്പോൾ അവശേഷിച്ചത് ഈ ദമ്പതികൾ മാത്രമായിരുന്നുവെന്നും പിന്നീട് അവരിലൂടെ ഭൂമിയാകമാനം വീണ്ടും മനുഷ്യർ വ്യാപിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകർ വാദിക്കുന്നത്.

റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിലെയുംെ സ്വിറ്റ്സർലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബാസെൽ എന്നിവയിലെയും ഗവേഷകരാണ് പുതിയ പഠനം നടത്തി വിസ്മയം ജനിപ്പിക്കുന്ന ഫലം പുറത്ത് വിട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നാമെല്ലാം ആദമിന്റെയും ഹവ്വയുടെയും മക്കൾ തന്നെയാണെന്ന് ശാസ്ത്രീമായി തെളിയിക്കുന്ന പഠനമാണിതെന്നും പറയാം. അവസാനത്തെ ഐസ് കാലഘട്ടത്തിൽ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നശിച്ച് പോയെന്നും തുടർന്ന് മനുഷ്യരെ പ്രതിനിധീകരിച്ച് അവശേഷിച്ചിരുന്നത് ഈ ദമ്പതികൾ മാത്രമായിരുന്നുവെന്നുമാണ് പുതിയ പഠനത്തിന് പുറകിൽ പ്രവർത്തിച്ചവർ കണ്ടെത്തിയിരിക്കുന്നത്.

ഇവർ ഒരു ലക്ഷം മുതൽ രണ്ട് ല്കഷം വരെ വർഷങ്ങൾക്ക് മുമ്പായിരിക്കാം ഇവിടെ ജീവിച്ചിരുന്നതെന്നും ഗവേഷകർ അനുമാനിക്കുന്നു. പുതിയ പഠനത്തിന്റെ ഭാഗമായി ഗവേഷകർ മനുഷ്യരടക്കമുള്ള അഞ്ച് മില്യൺ മൃഗങ്ങളുടെ ജെനറ്റിക് ബാർകോഡുകൾ പഠനവിധേയമാക്കിയിരുന്നു. ഒരു ലക്ഷം വ്യത്യസ്ത സ്പീഷിസീൽ പെട്ട ജന്തുക്കൾ ഇവയിൽ ഉൾപ്പെടുന്നു. ഇന്നത്തെ മനുഷ്യരെല്ലാം ഒരു ദമ്പതികളിൽ നിന്നും ഉരുത്തിരിഞ്ഞവരാണെന്ന് ഇതിലൂടെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പ്രകൃതി ക്ഷോഭമോ മറ്റെന്തെങ്കിലു കാരണമോ മൂലമായിരുന്നു അന്ന് ഭൂമിയിലെ മിക്ക ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടിരുന്നതെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ജീവിച്ചിരിക്കുന്ന 90 ശതമാനം എനിമൽ സ്പീഷീസുകളും ആ സംഭവത്തിന് ശേഷം ഒരേ മാതാപിതാക്കളിൽ നിന്നാണ് ഇത്തരത്തിൽ രൂപപ്പെട്ടതെന്നും ഈ പഠനത്തിൻ നേതൃത്വം നൽകിയ സ്വിറ്റ്സർലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബാസെലിലെ സീനിയർ റിസർച്ച് അസോസിയേറ്റായ മാർക്ക് സ്റ്റോക്കിൾ, റിസർച്ച് അസോസിയേറ്റായ ഡേവിഡ് താലെർ എന്നിവർ വെളിപ്പെടുത്തുന്നു. മനുഷ്യോൽപ്പത്തിയെക്കുറിച്ചുള്ള തീർത്തും അസാധാരണമായ പുതിയൊരു വ്യാഖ്യാനമാണീ പഠനം . ഇത് സത്യമാണെന്ന് തെളിയിക്കുന്നതിനായി കൂടുതൽ കണ്ടെത്തലുകൾ നടത്തുമെന്നും ഗവേഷകർ ആണയിടുന്നു.