മാം സാദിഖ് മസ്ജിദിലെ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി രാജ്യത്തെ മുഴുവൻ ആളുകളുടെയും ഡിഎൻഎ ശേഖരിക്കുന്ന സംവിധാനം കുവൈത്തിൽ നടപ്പിലാക്കി തുടങ്ങി.ജൂൺ ഒന്ന് മുതലാണ് നിയമം നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ മൂന്നു കേന്ദ്രങ്ങളിലും വിദേശികൾക്ക് വിമാനത്താവളത്തിലും ജവസത്തുകളിലുമാണ് ഡിഎൻഎ മാതൃകകൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക.

സ്വദേശികളുടെ പാസ്സ്പോർട്ടുകൾ ഇലക്ട്രോണിക് രൂപത്തിൽ ആക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട് പൗരത്വ കാര്യ വിഭാഗവും ക്രിമിനൽ എവിഡൻസ് ഡിപാർട്ട്മെന്റും മൂന്നു പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ തന്നെയാണ് ഡിഎൻഎ ശേഖരത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്. സ്വദേശികൾ പാസ്പോർട്ടിന് അപേക്ഷ നൽകുന്ന വേളയിൽ ഡിഎൻഎ ഡാറ്റാബാങ്കിലേക്ക് രക്ത സാമ്പിൾ ശേഖരിക്കും.

വിദേശികളുടെ ഡിഎൻഎ മാതൃകകൾ ശേഖരിക്കുന്നതിന് വിമാനത്താവളത്തിലും ജവാസാത്തുകളിലും പിന്നീട് സൗകര്യം ഒരുക്കും. ഒരാളുടെ രക്ത സാമ്പിൾ എടുക്കാൻ ഒരു മിനുട്ടിലും കുറഞ്ഞസമയം മതിയാകും. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ആസ്ഥാനത്ത് ആണ് ജനിതക വിവരങ്ങൾ സൂക്ഷിക്കുക. മുഴുവൻ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് കഴിഞ്ഞ ജൂലൈയിലാണ് പാർലമെന്റ് അംഗീകാരം നൽകിയത്. പ്രത്യേക സമയപരിധി നിശ്ചയിച്ച് രാജ്യത്തുള്ളവരും പുതുതായി എത്തുന്നവരുമായ മുഴുവനാളുകളുടെയും ജനിതക മാതൃകകൾ ശേഖരിക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.