- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭധാരണത്തിന്റെ രണ്ടാം മാസം ആണോ പെണ്ണോ എന്നറിയാം; അച്ഛനെയും കണ്ടെത്താം; ഡിഎൻഎ പരിശോധനയിൽ പുത്തൻ ചുവട് വയ്പുമായി ബ്രിട്ടൻ
ഐടിവി 1ലെ ജെറെമി കൈലെ ഷോയിലൂടെ പ്രശസ്തമായ ഡിഎൻഎ ലാബായ ആൽഫബയോലാബ്‌സ് ഇപ്പോഴിതാ ഡിഎൻഎ പരിശോധനയ്ക്കായി വിപ്ലവാത്മകമായ തുടക്കം കുറിക്കുകയാണ്. ഗർഭധാരണത്തിന്റെ രണ്ടാം മാസം തന്നെ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാനും കുട്ടിയുടെ അച്ഛനെ തിരിച്ചറിയാനും സാധിക്കുന്ന ഡിഎൻഎ പരിശോധനയാണിത്. ഇതോടെ ബ്രിട്ടൻ ഡിഎൻഎ പരിശോധനയിൽ പുത്തൻ ചുവട് വയ്പിലേക്ക് എത്തിയിരിക്കുകയാണ്. ചെഷയറിലെ വാറിങ്ടൺ കേന്ദ്രീകരിച്ചാണീ ലാബ് പ്രവർത്തിക്കുന്നത്. ഗർഭിണിയുടെ പാർട്ട്ണറാണോ കുട്ടിയുടെ ശരിക്കുള്ള പിതാവെന്നും കുട്ടിയുടെ ലിംഗവും ശാസ്ത്രജ്ഞന്മാർക്ക് ഗർഭിണിയുടെ വായയിൽ നിന്നെടുക്കുന്ന സാബ് സാംപിളുകളിലൂടെയും ലളിതമായ രക്തപരിശോധനകളിലൂടെയും നിർണയിക്കാൻ സാധിക്കുന്ന ടെസ്റ്റാണിത്. ഇത്തരത്തിലുള്ള ടെസ്റ്റ് വീട്ടിലേക്ക് ടെക്‌നീഷ്യൻ വന്ന് സാംപിളുകളെടുത്തോ നിങ്ങൾക്ക് വാക്ക്ഇൻ സെന്ററിൽ പോയിട്ടോ നിർവഹിക്കാവുന്നതാണ്. ഗർഭിണി എട്ടാഴ്ച ഗർഭം ധരിച്ചിരിക്കുന്ന വേളയിൽ മാത്രമേ ഈ ടെസ്റ്റ് ഫലപ്രദമാവുകയുള്ളൂ. ഈ രീതിയിലുള്ള ടെസ്റ്റ് യുഎസ് ലാബുകളിൽ 900 ഡോളറിന് ലഭ്യ
ഐടിവി 1ലെ ജെറെമി കൈലെ ഷോയിലൂടെ പ്രശസ്തമായ ഡിഎൻഎ ലാബായ ആൽഫബയോലാബ്‌സ് ഇപ്പോഴിതാ ഡിഎൻഎ പരിശോധനയ്ക്കായി വിപ്ലവാത്മകമായ തുടക്കം കുറിക്കുകയാണ്. ഗർഭധാരണത്തിന്റെ രണ്ടാം മാസം തന്നെ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാനും കുട്ടിയുടെ അച്ഛനെ തിരിച്ചറിയാനും സാധിക്കുന്ന ഡിഎൻഎ പരിശോധനയാണിത്.
ഇതോടെ ബ്രിട്ടൻ ഡിഎൻഎ പരിശോധനയിൽ പുത്തൻ ചുവട് വയ്പിലേക്ക് എത്തിയിരിക്കുകയാണ്. ചെഷയറിലെ വാറിങ്ടൺ കേന്ദ്രീകരിച്ചാണീ ലാബ് പ്രവർത്തിക്കുന്നത്. ഗർഭിണിയുടെ പാർട്ട്ണറാണോ കുട്ടിയുടെ ശരിക്കുള്ള പിതാവെന്നും കുട്ടിയുടെ ലിംഗവും ശാസ്ത്രജ്ഞന്മാർക്ക് ഗർഭിണിയുടെ വായയിൽ നിന്നെടുക്കുന്ന സാബ് സാംപിളുകളിലൂടെയും ലളിതമായ രക്തപരിശോധനകളിലൂടെയും നിർണയിക്കാൻ സാധിക്കുന്ന ടെസ്റ്റാണിത്.
ഇത്തരത്തിലുള്ള ടെസ്റ്റ് വീട്ടിലേക്ക് ടെക്‌നീഷ്യൻ വന്ന് സാംപിളുകളെടുത്തോ നിങ്ങൾക്ക് വാക്ക്ഇൻ സെന്ററിൽ പോയിട്ടോ നിർവഹിക്കാവുന്നതാണ്. ഗർഭിണി എട്ടാഴ്ച ഗർഭം ധരിച്ചിരിക്കുന്ന വേളയിൽ മാത്രമേ ഈ ടെസ്റ്റ് ഫലപ്രദമാവുകയുള്ളൂ. ഈ രീതിയിലുള്ള ടെസ്റ്റ് യുഎസ് ലാബുകളിൽ 900 ഡോളറിന് ലഭ്യമാണ്. എന്നാൽ ഇത് വേണ്ട വിധം വ്യവസ്ഥപ്പെടുത്തിയിട്ടില്ല. നിലവിൽ ഈ പീനേറ്റൽ ടെസ്റ്റിന് 1170 പൗണ്ടാണ് ചെലവ് വരുന്നത്.
എന്നാൽ മാസങ്ങൾക്കുള്ളിൽ ഇതിന്റെ ചെലവ് വെറും 300 പൗണ്ടിന് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ ഏറ്റവും വലിയ സ്വതന്ത്ര ഡിഎൻഎ ടെസ്റ്റിങ് ലാബായ ആൽഫബയോലാബ്‌സ് പുതിയ ടെസ്റ്റിനായി ലണ്ടൻ, ബെർമിങ്ഹാം, മാഞ്ചസ്റ്റർ, ലിവർ പൂൾ എന്നിവടക്കമുള്ള സ്ഥലങ്ങളിലും രാജ്യത്തുനീളമുള്ള തങ്ങളുടെ വാക്ക്ഇൻ സെന്ററുകളിലൂടെ ഈ ടെസ്റ്റ് മാസങ്ങൾക്കകം ലഭ്യമാകുമെന്നാണ് സൂചന.
അടുത്ത ദിവസത്തെ ടെസ്റ്റ് സംബന്ധമായ ഫലങ്ങൾ ലാബ് പ്രദാനം ചെയ്യുകയും ഇത് മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഫാമിലി ലോ കോർട്ട്‌സ്, ദി ചൈൽഡ് സപ്പോർട്ട് ഏജൻസി, ജെറെമി കൈലെ ഷോ എന്നിവ അംഗീകരിക്കുകയും ചെയ്യും.നിലവിൽ പെറ്റേർണിറ്റി ടെസ്റ്റുകൾ യുകെയിലെ ചില സ്ത്രീകൾ നിരവഹിക്കുന്നുണ്ട്. എന്നാൽ ഇതിനായി നീഡിൽ ഗർഭപാത്രത്തിലേക്ക് കടത്തിയാണ് ടെസ്റ്റ് നടത്തുന്നത്. ഇത് കാരണം അബോർഷൻ സംഭവിക്കാൻ രണ്ടു ശതമാനം സാധ്യയുണ്ടെന്ന വെല്ലുവിളിയുണ്ട്. എന്നാൽ പുതിയ ടെസ്റ്റിലൂടെ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആൽഫലാബ്‌സ് അവകാശപ്പെടുന്നത്. പുതിയ ടെസ്റ്റ് പ്രസ്തുത ഇന്റസ്ട്രിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒന്നാണെന്നാണ് ലാബിന്റെ മാനേജിങ് ഡയറക്ടറായ ഡേവിഡ് തോമസ് പറയുന്നത്.
എന്നാൽ ഈ ടെസ്റ്റിന്റെ കൃത്യത ഏതാണ്ട് 95 ശതമാനം മാത്രമേ അവകാശപ്പെടാനാവൂ എന്നാണ് റിപ്പോർട്ട്. കുട്ടി ജനിച്ച് കഴിഞ്ഞാൽ ഡിഎൻഎ സംബന്ധമായ മറ്റൊരു ടെസ്റ്റ് കൂടി ലാബ് ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ തുടർനിരീക്ഷണ പരീക്ഷണങ്ങളിലൂടെ പ്രസ്തുത ടെസ്റ്റിന്റെ കൃത്യത 100 ശതമാനമാക്കാൻ സാധ്യതയുണ്ടെന്നും ആൽഫബയോലാബ്‌സ് വ്യക്തമാക്കുന്നു. മാർച്ചിൽ ആൽഫബയോലാബ്‌സിന് തങ്ങളുടെ റെഗുലർ പെറ്റേർണിറ്റി ഹോം ടെസ്റ്റിങ് കിറ്റുകൾക്ക് നല്ല ചെലവാണുണ്ടായത്.
നിലവിൽ ലാബ് ഡിഐവൈ കിറ്റുകൾ ഡിസ്‌കൗണ്ട് റീട്ടെയിൽ ചെയിനായ ഹോം ബാർഗെയിൻസിലൂടെ വിറ്റഴിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് വൻ ചെലവാണുണ്ടാകുന്നത്.18 മാസങ്ങൾക്കുള്ളിൽ 3000 ടെസ്റ്റുകളാണ് നടന്നത്. ഇതിലൂടെ സ്ഥാപനത്തിന് അഞ്ച് ലക്ഷം പൗണ്ട് അധികവരുമാനമുണ്ടാവുകയും ചെയ്തു. ഓരോ പായ്ക്കിനും 4.99 പൗണ്ടും ടെസ്റ്റിന്റെ ഫലം പ്രൊസസ് ചെയ്യാനായി 99 പൗണ്ടുമാണ് ചെലവാകുന്നത്.