- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കു ജാതിയില്ല, ഇനിയാരും നമ്പൂതിരിയെന്നു വിളിക്കേണ്ട; പാക് സ്വദേശിയെവച്ചു സിനിമയെടുക്കാനുള്ള നീക്കം ദുരനുഭവമായി; സിനിമാ സംഘടനകളുടെ വാഗ്ദാനം കമൽ വിശ്വസിക്കേണ്ടെന്നും കൈതപ്രം
കോഴിക്കോട്: എനിക്കു ജാതിയിൽ വിശ്വാസമില്ല. ഇനിയാരും എന്നെ ജാതിപ്പേരു ചേർത്തു വിളിക്കേണ്ട... പറയുന്നത് മലയാളികൾ ഇപ്പോഴും നാവിൻ തുമ്പിൽ കൊണ്ടുനടക്കുന്ന ഒട്ടേറെ മധുരഗാനങ്ങൾ സമ്മാനിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരി. നാമോന്ന് എന്ന പേരിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം, പാക്കിസ്ഥാൻ സ്വദേശിയെവച്ചു സിനിമ ചെയ്യാൻ ശ്രമിച്ചതിന്റെ ദുരനുഭവങ്ങളും വിശദീകരിച്ചു. ദേശീയതയ്ക്കും മതത്തിനും അപ്പുറമുള്ള മനുഷ്യരെക്കുറിച്ച് താൻ ചെയ്ത സിനിമ അനാഥമായി കിടക്കുകയാണെന്ന് വേദനയോടെ അദ്ദേഹം പറഞ്ഞു. ദേശീയതക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താൻ ചെയ്ത സിനിമ അനാഥമായിക്കിടക്കുകയാണ്. പാക്കിസ്ഥാനിയെ വച്ച് സിനിമ ചെയ്യാൻ ഏറെ ബുദ്ധിമുട്ടി. സിനിമ ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി കാരണമാണ് തനിക്ക് രോഗം വന്നതെന്നും കൈതപ്രം പറഞ്ഞു. മലയാളിയായ പിതാവിന്റെയും കാശ്മീരിയായ മാതാവിന്റെയും മകനായി ജനിച്ച പാക്കിസ്ഥാനി യുവാവ് കേരളത്തിൽ വരുന്നതിനെക്കുറിച്ചാണ് തന്റെ
കോഴിക്കോട്: എനിക്കു ജാതിയിൽ വിശ്വാസമില്ല. ഇനിയാരും എന്നെ ജാതിപ്പേരു ചേർത്തു വിളിക്കേണ്ട... പറയുന്നത് മലയാളികൾ ഇപ്പോഴും നാവിൻ തുമ്പിൽ കൊണ്ടുനടക്കുന്ന ഒട്ടേറെ മധുരഗാനങ്ങൾ സമ്മാനിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരി. നാമോന്ന് എന്ന പേരിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം, പാക്കിസ്ഥാൻ സ്വദേശിയെവച്ചു സിനിമ ചെയ്യാൻ ശ്രമിച്ചതിന്റെ ദുരനുഭവങ്ങളും വിശദീകരിച്ചു. ദേശീയതയ്ക്കും മതത്തിനും അപ്പുറമുള്ള മനുഷ്യരെക്കുറിച്ച് താൻ ചെയ്ത സിനിമ അനാഥമായി കിടക്കുകയാണെന്ന് വേദനയോടെ അദ്ദേഹം പറഞ്ഞു.
ദേശീയതക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താൻ ചെയ്ത സിനിമ അനാഥമായിക്കിടക്കുകയാണ്. പാക്കിസ്ഥാനിയെ വച്ച് സിനിമ ചെയ്യാൻ ഏറെ ബുദ്ധിമുട്ടി. സിനിമ ചെയ്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി കാരണമാണ് തനിക്ക് രോഗം വന്നതെന്നും കൈതപ്രം പറഞ്ഞു.
മലയാളിയായ പിതാവിന്റെയും കാശ്മീരിയായ മാതാവിന്റെയും മകനായി ജനിച്ച പാക്കിസ്ഥാനി യുവാവ് കേരളത്തിൽ വരുന്നതിനെക്കുറിച്ചാണ് തന്റെ സിനിമ പറയുന്നത്. ദേശീയതക്കും മതത്തിനും ഭാഷക്കും അപ്പുറത്തുള്ള കഥ പറയുന്ന സിനിമ ഏറ്റെടുക്കാൻ ആളില്ലാതെ അനാഥമായിക്കിടക്കുകയാണ്.
സിനിമ ചെയ്യുമ്പോൾ തന്നെ ചിലർ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. അഭിനയിക്കാൻ പാക്കിസ്ഥാനിയെ കൊണ്ടുവന്നതോടെ താൻ പൊലീസിന്റെ നോട്ടപ്പുള്ളിയായി. സിനിമ ചെയ്തതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയാണ് തന്റെ രോഗത്തിന് കാരണം. സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ വേണ്ട സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംടി, കമൽ വിവാദ വിഷയത്തിലും കൈതപ്രം തന്റെ നിലപാടു വ്യക്തമാക്കി. എംടിയോടും കമലിനോടും അഭിപ്രായം പറയേണ്ടെന്ന് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ല. സിനിമാ സംഘടനകൾ സഹായം വാദ്ഗാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് കമൽ വിശ്വസിക്കേണ്ടെന്നും കൈതപ്രം കൂട്ടിച്ചേർത്തു.