- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയെ നിങ്ങൾക്ക് പോക്കറ്റിൽ കൊണ്ടുനടക്കാം; സാങ്കേതികവിദ്യയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്; നെതർലൻഡ്സിലെ ഇന്ത്യക്കാരോട് 'നമോ' ആപ്പിനെ കുറിച്ച് വിവിരിച്ച് മോദി
ന്യൂഡൽഹി: 'ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിങ്ങൾക്ക് പോക്കറ്റിൽ കൊണ്ടുനടക്കണോയെന്ന് ചേദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്സിലെ ഹേഗിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പ്രധാനമന്ത്രിയുമായി ബന്ധപ്പെടാനുള്ള സംവിധാനമാണ് 'നമോ' ആപ്പ് എന്നും മോദി പറഞ്ഞു. നെതർലൻഡിലെ ഇന്ത്യക്കാരോട് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനും മോദി ആഹ്വാനം ചെയ്തു. താൻ എല്ലായ്പോഴും ആ ആപ്പിലുണ്ടാകുമെന്നും നിങ്ങൾക്ക് പ്രധാനമന്ത്രിയെ നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ ഒരു ചെറിയ ഘടകം മാത്രമേ ആകുന്നുള്ളൂ. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി മാത്രമേ സർക്കാരിന് പ്രവർത്തിക്കാനാകൂ. മൊബൈൽ ഫോണും അതുപോലുള്ള പുതിയ സാങ്കേതികവിദ്യകളും സർക്കാരുമായി സജീവ പങ്കാളിത്തം പുലർത്താൻ സാധാരണക്കാർക്ക് അവസരമൊരുക്കുന്നതാണെന്നും മോദി പറഞ്ഞു. സാങ്കേതികവിദ്യയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള വികസനത്തിനാണ് തന്റെ സർക്കാർ ഊന്നൽ കൊടുക്കുന്നതെന്ന് മോദി പറഞ്ഞു. സാങ്കേതികതയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയ
ന്യൂഡൽഹി: 'ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിങ്ങൾക്ക് പോക്കറ്റിൽ കൊണ്ടുനടക്കണോയെന്ന് ചേദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്സിലെ ഹേഗിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
പ്രധാനമന്ത്രിയുമായി ബന്ധപ്പെടാനുള്ള സംവിധാനമാണ് 'നമോ' ആപ്പ് എന്നും മോദി പറഞ്ഞു. നെതർലൻഡിലെ ഇന്ത്യക്കാരോട് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനും മോദി ആഹ്വാനം ചെയ്തു. താൻ എല്ലായ്പോഴും ആ ആപ്പിലുണ്ടാകുമെന്നും നിങ്ങൾക്ക് പ്രധാനമന്ത്രിയെ നിങ്ങളുടെ പോക്കറ്റിൽ കൊണ്ടുനടക്കാമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ ഒരു ചെറിയ ഘടകം മാത്രമേ ആകുന്നുള്ളൂ. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി മാത്രമേ സർക്കാരിന് പ്രവർത്തിക്കാനാകൂ. മൊബൈൽ ഫോണും അതുപോലുള്ള പുതിയ സാങ്കേതികവിദ്യകളും സർക്കാരുമായി സജീവ പങ്കാളിത്തം പുലർത്താൻ സാധാരണക്കാർക്ക് അവസരമൊരുക്കുന്നതാണെന്നും മോദി പറഞ്ഞു.
സാങ്കേതികവിദ്യയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള വികസനത്തിനാണ് തന്റെ സർക്കാർ ഊന്നൽ കൊടുക്കുന്നതെന്ന് മോദി പറഞ്ഞു. സാങ്കേതികതയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യ ഒരിക്കലും പിന്നിലാവില്ല.
ഇന്ത്യയുടെ വികസനം ലോകനിലവാരത്തിലുള്ളതായിരിക്കും. ഇന്ത്യയിലെ പാവപ്പെട്ടവർക്കും ഗ്രാമീണർക്കും മൊബൈൽ ഫോണിലൂടെ സാങ്കേതികവിദ്യയുടെ നേട്ടം കൊയ്യാൻ അവസരമൊരുക്കുമെന്നും മോദി വ്യക്തമാക്കി.