- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ ഡോക്കെർ ട്രെയിനിങ് സെഷൻ നടന്നു
ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ പ്രതിധ്വനി യുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നാലാമത്തെ എഡിഷൻ - ഡോക്കെർ പരിശീലന പരിപാടി ടെക്നോപാർക്കിൽ നടന്നു. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 150 പേരാണ് ലൈവ് ട്രെയിനിങ്ങിൽ പങ്കെടുത്തു ഡോക്കെർ സ്വായത്തമാക്കിയത്. 2017 മാർച്ച് 4, ശനിയാഴ്ച ശനിയാഴ്ച ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10:30 നു ആരംഭിച്ച ട്രെയിനിങ് വൈകുന്നേരം 4pm നു സമാപിച്ചു. ബാംഗ്ലൂർ ക്ളൗഡ് യുഗ ( Cloud Yuga ) യുടെ സ്ഥാപകനും പ്രിൻസിപ്പൽ കോൺസൾട്ടന്റുമായ നീപേന്ദ്ര ഖരെ ആണ് ഡോക്കെർ സെഷൻ കൈകാര്യം ചെയ്തത്. സെഷൻനു ശേഷം പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായി മറുപടി നൽകിയാണ് നീപേന്ദ്ര ഖരെ മടങ്ങിയത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരുന്നു. ആയൂർ ബസ് അപകടത്തിൽ മരിച്ചവർ
ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ പ്രതിധ്വനി യുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നാലാമത്തെ എഡിഷൻ - ഡോക്കെർ പരിശീലന പരിപാടി ടെക്നോപാർക്കിൽ നടന്നു. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 150 പേരാണ് ലൈവ് ട്രെയിനിങ്ങിൽ പങ്കെടുത്തു ഡോക്കെർ സ്വായത്തമാക്കിയത്.
2017 മാർച്ച് 4, ശനിയാഴ്ച ശനിയാഴ്ച ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10:30 നു ആരംഭിച്ച ട്രെയിനിങ് വൈകുന്നേരം 4pm നു സമാപിച്ചു. ബാംഗ്ലൂർ ക്ളൗഡ് യുഗ ( Cloud Yuga ) യുടെ സ്ഥാപകനും പ്രിൻസിപ്പൽ കോൺസൾട്ടന്റുമായ നീപേന്ദ്ര ഖരെ ആണ് ഡോക്കെർ സെഷൻ കൈകാര്യം ചെയ്തത്. സെഷൻനു ശേഷം പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായി മറുപടി നൽകിയാണ് നീപേന്ദ്ര ഖരെ മടങ്ങിയത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരുന്നു.
ആയൂർ ബസ് അപകടത്തിൽ മരിച്ചവർക്കു ആദരാഞ്ജലി അർപ്പിച്ചിട്ടാണ് ട്രെയിനിങ് ആരംഭിച്ചത്. ഇൻഫോസിസിലെ രമ്യ, ലിൻസ് ; യു എസ് ടി ഗ്ലോബലിലെ റോമി, ആക്സൽ ഫ്രണ്ട് ലൈനിലെ ഷഹാന , എന്നിവരെ പറ്റിയുള്ള അനുസ്മരണം പ്രതിധ്വനി ജോയിന്റ് സെക്രട്ടറി ശിവശങ്കർ അവതരിപ്പിച്ചു. പ്രതിധ്വനിയുടെ പ്രവർത്തനങ്ങളെ പറ്റി സെക്രട്ടറി രാജീവ് കൃഷ്ണൻ നും ടെക്നിക്കൽ ഫോറം തുടർ പ്രവർത്തനങ്ങളെ പറ്റി ടെക്നിക്കൽ ഫോറം കൺവീനർ ബിബിൻ വാസുദേവനും വിശദീകരിച്ചു. ടെക്നിക്കൽ ഫോറം ജോയിന്റ് കൺവീനർ വിശാൽ വിജയൻ നീപേന്ദ്രക്കു പ്രതിധ്വനിയുടെ ഉപഹാരം നൽകി . മിഥുൻ വേണുഗോപാൽ ട്രെയിനർ നീപേന്ദ്രക്കും ട്രെയിനിങ് അറ്റൻഡ് ചെയ്ത ഐ ടി ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തി
കണ്ടൈനർ ടെക്നോളജിയിലെ പുത്തൻ ചുവടുവയ്പ്പായ ഓപ്പൺ സോഴ്സ് പ്രൊജക്റ്റ് ഡോക്കറിനെ ടെക്നോപാർക്കിൽ പരിചയപ്പെടുത്തി പ്രചരിപ്പിക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. കമ്പനികൾക്ക് അവരുടെ നിലവിലുള്ള അപ്പ്ലിക്കേഷനും പുതിയ ഫീച്ചർഉം യാതൊരു വിധമായ തടസവും കൂടാതെ യൂസർക്ക് നിമിഷ വേഗത്തിൽ ലഭിക്കാൻ സഹായകരമാകുന്ന ഡൊക്കെർ കണ്ടെയ്നർ ടെക്നോളജി (Docker container technology) ഇതിനോടകം തന്നെ IT മേഖലയിൽ ശ്രദ്ധേയമായിട്ടുണ്ട് . കമ്പനികളുടെ സോഫ്റ്റ്വെയർ ഡെവെലപ്മെന്റിന്റെയും ഡിപ്ലോയ്മെന്റിന്റെയും (Development and Deployment) ഗതിവേഗവും, ഘടനയും മാറ്റി മാറിക്കുന്ന ഒരു പുത്തൻ സ്റ്റാൻഡേർഡ് ആണ് ഇതിനോടകം തന്നെ ഡോക്കർ കണ്ടെയ്നർ ടെക്നോളജി മാറിയിട്ടുണ്ട് . ഒരു അപ്പ്ലിക്കേഷന് ആവശ്യമായതെല്ലാം ഒരു കണ്ടെയ്നർ ഇമേജിൽ ലഭ്യമാക്കികൊണ്ടു ഒരു പ്രോസസ്സ് ആയിട്ടു ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത.
പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ നാലാമത്തെ ട്രെയിനിങ് പരിപാടിയാണ് നടന്നതു . ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്ലികേഷൻ , സോഫ്റ്റ്വെയർ കോസ്റ്റ് എസ്റ്റിമേഷൻ ടെക്നിക്സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.