- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ ഡോക്കെർ ട്രെയിനിങ് സെഷൻ മാർച്ച് 4 ന്
ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നാലാമത്തെ എഡിഷൻ - ഡോക്കെർ പരിശീലന പരിപാടി മാർച്ച് 4 ന് നടക്കും. 2017 മാർച്ച് 4, ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10 :30 മുതൽ വൈകുന്നേരം 03:30pm വരെയാണ് ട്രെയിനിങ് സെഷൻ .ബാംഗ്ലൂർ ക്‌ളൗഡ് യുഗ ( Cloud Yuga ) യുടെ സ്ഥാപകനും പ്രിൻസിപ്പൽ കോൺസൾട്ടന്റുമായ നീപേന്ദ്ര ഖരെ ആണ് ഡോക്കെർ സെഷൻ കൈകാര്യം ചെയ്യുന്നത് . കണ്ടൈനർ ടെക്‌നോളജിയിലെ പുത്തൻ ചുവടുവയ്‌പ്പായ ഓപ്പൺ സോഴ്‌സ് പ്രൊജക്റ്റ് ഡോക്കറിനെ ടെക്‌നോപാർക്കിൽ പരിചയപ്പെടുത്തി പ്രചരിപ്പിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. കമ്പനികൾക്ക് അവരുടെ നിലവിലുള്ള ആപ്ലിക്കേഷനും പുതിയ ഫീച്ചറും യാതൊരു വിധമായ തടസവും കൂടാതെ യൂസർക്ക് നിമിഷ വേഗത്തിൽ ലഭിക്കാൻ സഹായകരമാകുന്ന ഡൊക്കെർ കണ്ടെയ്‌നർ ടെക്നോളജി (Docker container technology) ഇതിനോടകം തന്നെ IT മേഖലയിൽ ശ്രദ്ധേയമായിട്ടുണ
ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നാലാമത്തെ എഡിഷൻ - ഡോക്കെർ പരിശീലന പരിപാടി മാർച്ച് 4 ന് നടക്കും.
2017 മാർച്ച് 4, ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10 :30 മുതൽ വൈകുന്നേരം 03:30pm വരെയാണ് ട്രെയിനിങ് സെഷൻ .ബാംഗ്ലൂർ ക്‌ളൗഡ് യുഗ ( Cloud Yuga ) യുടെ സ്ഥാപകനും പ്രിൻസിപ്പൽ കോൺസൾട്ടന്റുമായ നീപേന്ദ്ര ഖരെ ആണ് ഡോക്കെർ സെഷൻ കൈകാര്യം ചെയ്യുന്നത് .
കണ്ടൈനർ ടെക്‌നോളജിയിലെ പുത്തൻ ചുവടുവയ്‌പ്പായ ഓപ്പൺ സോഴ്‌സ് പ്രൊജക്റ്റ് ഡോക്കറിനെ ടെക്‌നോപാർക്കിൽ പരിചയപ്പെടുത്തി പ്രചരിപ്പിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. കമ്പനികൾക്ക് അവരുടെ നിലവിലുള്ള ആപ്ലിക്കേഷനും പുതിയ ഫീച്ചറും യാതൊരു വിധമായ തടസവും കൂടാതെ യൂസർക്ക് നിമിഷ വേഗത്തിൽ ലഭിക്കാൻ സഹായകരമാകുന്ന ഡൊക്കെർ കണ്ടെയ്‌നർ ടെക്നോളജി (Docker container technology) ഇതിനോടകം തന്നെ IT മേഖലയിൽ ശ്രദ്ധേയമായിട്ടുണ്ട്. കമ്പനികളുടെ സോഫ്റ്റ്‌വെയർ ഡെവെലപ്മെന്റിന്റെയും ഡിപ്ലോയ്മെന്റിന്റെയും (Development and Deployment) ഗതിവേഗവും, ഘടനയും മാറ്റി മാറിക്കുന്ന ഒരു പുത്തൻ സ്റ്റാൻഡേർഡ് ആണ് ഡോക്കർ കണ്ടെയ്‌നർ ടെക്‌നോളജി . ഒരു അപ്പ്‌ലിക്കേഷന് ആവശ്യമായതെല്ലാം ഒരു കണ്ടെയ്‌നർ ഇമേജിൽ ലഭ്യമാക്കികൊണ്ടു ഒരു പ്രോസസ്സ് ആയിട്ടു ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത. ഓപ്പൺ സോഴ്‌സ് പ്രൊജക്റ്റ് ആണ്
ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരിക്കും.രജിട്രേഷനു http://techforum.prathidhwani.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബിബിൻ വാസുദേവൻ - 9446084359 ( കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം ) ; വിശാൽ വിജയൻ - 9447778993 ( ജോയിന്റ് കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം )
ഇത് ടെക്‌നിക്കൽ ഫോറത്തിന്റെ നാലാമത്തെ ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു