- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികൾക്കിനി ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരില്ല; 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചികിത്സ കഴിഞ്ഞ് മടങ്ങാം
ദോഹ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഡോക്ടറെ കാണാതെ മടങ്ങേണ്ട അവസ്ഥ പ്രവാസികൾക്കിനി ഉണ്ടാവില്ല. 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചിരിത്സ കഴിഞ്ഞ് മടങ്ങാമെന്ന് പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ വ്യക്തമാക്കി. രാജ്യത്തെ പിഎച്ച്എസികളിൽ തിരക്കു വർധിച്ചതിനാൽ ചികിത്സ കിട്ടാതെ മടങ്ങേണ്ടി വരുന്നുവെന്ന നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. മുൻകൂർ അപ്പോയിന്റ്‌മെന്റ് എടുക്കുമ്പോൾ ഓരോ രോഗികൾക്കും ഒരു നിശ്ചിത സമയമാണ് പരിശോധനയ്ക്കായി നൽകുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുകയും ഇതിലൂടെ തിരക്കും ഒഴിവാക്കാൻ സാധിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഡോക്ടർമാർക്കും കൃത്യമായി പരിശോധിച്ച് മരുന്നുകൾ നൽകാമെന്നതും പുതിയ സംവിധാനത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. സാധാരണ രോഗങ്ങൾക്ക് മാത്രമല്ല, വലിയ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാകും. ഇതിനായി പ്രഗൽഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രികളിൽ ഉണ്ടാകും. എല്ലാ ദിവസവും ഇവരുടെ സേവനം ലഭ്യമാവില്ല.
ദോഹ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഡോക്ടറെ കാണാതെ മടങ്ങേണ്ട അവസ്ഥ പ്രവാസികൾക്കിനി ഉണ്ടാവില്ല. 107ൽ വിളിച്ചു മുൻകൂർ അപ്പോയ്മെന്റ് എടുത്താൽ ചിരിത്സ കഴിഞ്ഞ് മടങ്ങാമെന്ന് പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ വ്യക്തമാക്കി. രാജ്യത്തെ പിഎച്ച്എസികളിൽ തിരക്കു വർധിച്ചതിനാൽ ചികിത്സ കിട്ടാതെ മടങ്ങേണ്ടി വരുന്നുവെന്ന നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
മുൻകൂർ അപ്പോയിന്റ്‌മെന്റ് എടുക്കുമ്പോൾ ഓരോ രോഗികൾക്കും ഒരു നിശ്ചിത സമയമാണ് പരിശോധനയ്ക്കായി നൽകുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുകയും ഇതിലൂടെ തിരക്കും ഒഴിവാക്കാൻ സാധിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഡോക്ടർമാർക്കും കൃത്യമായി പരിശോധിച്ച് മരുന്നുകൾ നൽകാമെന്നതും പുതിയ സംവിധാനത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു.
സാധാരണ രോഗങ്ങൾക്ക് മാത്രമല്ല, വലിയ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാകും. ഇതിനായി പ്രഗൽഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രികളിൽ ഉണ്ടാകും. എല്ലാ ദിവസവും ഇവരുടെ സേവനം ലഭ്യമാവില്ല. അപ്പോയിന്റ്‌മെന്റ് എടുത്താൽ ഇവരെ കണാൻ സാധിക്കും.
പിഎച്ച്സികളിൽ തിരക്കേറിയതോടെ രോഗാവസ്ഥ നോക്കിയാണു ചികിത്സയിൽ രോഗികൾക്കു മുൻഗണന നൽകുന്ന ട്രിയാജ് സംവിധാനമാണ് നടപ്പിലാക്കുന്നത്. ഈ സംവിധാനത്തിൽ മൂന്നുവിധത്തിലാണു രോഗികളെ വേർതിരിക്കുന്നത്. അടിയന്തര ചികിത്സ വേണ്ടവരെ ആദ്യ വിഭാഗത്തിലും പിഎച്ച്സികളിൽത്തന്നെ ചികിത്സിക്കാവുന്ന രോഗികളെ രണ്ടാം വിഭാഗത്തിലും അടിയന്തര പരിഗണന ആവശ്യമില്ലാത്തവരെ മൂന്നാമത്തെ വിഭാഗത്തിലുമായാണ് ഉൾപ്പെടുത്തുന്നത്.
അതേസമയം, രോഗികളുടെ അമിത തിരക്കില്ലാത്ത അൽ കരാന, അൽ ജമൈലിയ, അൽ ഗവാരിയ പിഎച്ച്സികളിൽ ട്രിയാജ് ഇതുവരെ നടപ്പാക്കിയിട്ടില്ല. കൂടാതെ വയോധികരെയും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെയും ട്രിയാജിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇവർ പിഎച്ച്സികളിൽ എത്തിയാലുടൻ ഡോക്ടറെ കാണാൻ സൗകര്യം ലഭിക്കും.