കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരുടെ അക്കാദമിക സർട്ടിഫിക്കറ്റ് പരിശോധിക്കുന്നു. ഇന്ത്യയിലെ കുവൈത്ത് എംബസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകരേഖകൾ വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുമെന്ന് മാത്രമല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കും

2016 സെപ്റ്റംബർ രണ്ടുമുതൽ കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികതയാണ് പരിശോധിക്കുന്നത്.രണ്ട് വർഷമായി ഇവർ ഇവിടെ ജോലി ചെയ്യുന്നുവെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് അക്കാദമിക യോഗ്യതയുടെ ആധികാരികത പരിശോധിച്ചിരുന്നില്ല.

അടുത്തിടെ ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യമന്ത്രാലയത്തിൽനിന്നും രാജിവെച്ച ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.