- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനിഷ് ഷാ എന്ന ലണ്ടനിലെ ഗുജറാത്തിയായ ഡോക്ടർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത് 118 ലൈംഗിക കുറ്റങ്ങൾ; എല്ലാം നിഷേധിച്ച് ഡോക്ടർ കോടതിയിൽ; തെളിയിക്കപ്പെട്ടാൽ ഒരിക്കലും പുറംലോകം കാണേണ്ടി വരില്ല
രോഗികളെ കടുത്ത ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കിയെന്ന ആരോപണം നേരിടുന്ന ലണ്ടനിലെ ഗുജറാത്തി ഡോക്ടർ മനിഷ് ഷാ എന്ന 47 കാരൻ കേസുകളുമായി ബന്ധപ്പെട്ട വിചാരണക്കായി ഇന്നലെ ആദ്യമായി കോടതിയിൽ എത്തി. 2004നും 2013നും ഇടയിലുള്ള ഒമ്പത് വർഷങ്ങൾക്കിടെ 54 രോഗികളെയാണ് ഇദ്ദേഹം ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നത്. 13 വയസിൽ താഴെയുള്ള കുട്ടിയെ പോലും ഇയാൾ പീഡിപ്പിച്ചിരുന്നു. ചെയ്ത് കൂട്ടിയ കുറ്റങ്ങളുടെ പേരിൽ 118 ലൈംഗിക ആക്രമണങ്ങളാണ് അദ്ദേഹത്തിന് മേൽ ചാർജ് ചെയ്തിരിക്കുന്നത്. എന്നാൽ കോടതിയിൽ എത്തിയ ഡോക്ടർ തന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്. എന്നാൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഇദ്ദേഹത്തിന് ഒരിക്കലും പുറം ലോകം കാണേണ്ടി വരില്ലെന്നുറപ്പാണ്. റോഫോർഡിലുള്ള ഈ ഡോക്ടറെ ബാർക്കിങ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് ഇന്നലെ ഹാജരാക്കിയിരിക്കുന്നത്. ആദ്യം അറസ്റ്റിലായപ്പോൾ ജനറൽ മെഡിക്കൽ കൗൺസിൽ 2014 ഓഗസ്റ്റിൽ ഷായെ നാല് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ സസ്‌പെൻഷൻ ഓരോ വർഷവ
രോഗികളെ കടുത്ത ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കിയെന്ന ആരോപണം നേരിടുന്ന ലണ്ടനിലെ ഗുജറാത്തി ഡോക്ടർ മനിഷ് ഷാ എന്ന 47 കാരൻ കേസുകളുമായി ബന്ധപ്പെട്ട വിചാരണക്കായി ഇന്നലെ ആദ്യമായി കോടതിയിൽ എത്തി. 2004നും 2013നും ഇടയിലുള്ള ഒമ്പത് വർഷങ്ങൾക്കിടെ 54 രോഗികളെയാണ് ഇദ്ദേഹം ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നത്. 13 വയസിൽ താഴെയുള്ള കുട്ടിയെ പോലും ഇയാൾ പീഡിപ്പിച്ചിരുന്നു. ചെയ്ത് കൂട്ടിയ കുറ്റങ്ങളുടെ പേരിൽ 118 ലൈംഗിക ആക്രമണങ്ങളാണ് അദ്ദേഹത്തിന് മേൽ ചാർജ് ചെയ്തിരിക്കുന്നത്. എന്നാൽ കോടതിയിൽ എത്തിയ ഡോക്ടർ തന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്. എന്നാൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഇദ്ദേഹത്തിന് ഒരിക്കലും പുറം ലോകം കാണേണ്ടി വരില്ലെന്നുറപ്പാണ്.
റോഫോർഡിലുള്ള ഈ ഡോക്ടറെ ബാർക്കിങ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് ഇന്നലെ ഹാജരാക്കിയിരിക്കുന്നത്. ആദ്യം അറസ്റ്റിലായപ്പോൾ ജനറൽ മെഡിക്കൽ കൗൺസിൽ 2014 ഓഗസ്റ്റിൽ ഷായെ നാല് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ സസ്‌പെൻഷൻ ഓരോ വർഷവും നീട്ടി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നിലവിൽ സസെക്‌സിലെ സൗത്ത്എൻഡ്ഓൺസീയിലെ നോർത്ത് അവന്യൂ സർജറിയിൽ ആഴ്ചയിൽ ഒരു ദിവസം ഇയാൾ ജോലി ചെയ്യുന്നുണ്ടെന്നാണ് സൂചന. 2013ഓഗസ്റ്റിൽ ഷായ്‌ക്കെതിരെ പരാതിയുമായി നിരവധി പേർ പൊലീസിനെ സമീപിച്ചതിനെ തുടർന്നായിരുന്നു റോംഫോർഡിൽ താമസിക്കുന്ന ഡോക്ടർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്.
തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഷാ ഇന്നലെ കോടതിയിൽ വിചാരണക്ക് ഹാജരാവുകയായിരുന്നു. 2006 മാർച്ചിലായിരുന്നു ഷാ ഒരു ജിപിയായി രജിസ്ട്രർ ചെയ്തതെന്നാണ് എൻഎച്ച്എസ് വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നത്. ചില ചെറിയ സർജറികൾ ചെയ്തിരുന്നുവെങ്കിലും ഷാ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് കുടുംബാസൂത്രണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് കോൺട്രാസെപ്റ്റീവ് കോയിലുകൾ ഫിറ്റ് ചെയ്യാനും നീക്കം ചെയ്യാനും അവസരമേറെ ലഭിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾക്കിടയിലാണോ രോഗികൾ പീഡിപ്പിക്കപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഇംഗ്ലീഷിന് പുറമെ ഹിന്ദിയും ഗുജറാത്തിയും നല്ല പോലെ സംസാരിക്കുന്ന ഡോക്ടറാണ് ഷാ. യുകെയിലാണ് ഇയാൾ ജനിച്ചത്. ഈസ്റ്റ്‌ലണ്ടനിലെ റോംഫോർഡിലുള്ള അപ്മാർക്കറ്റ് ഏരിയയിലെ ഡിറ്റാച്ച്ഡ് ഹൗസിലാണ് ജീവിക്കുന്നത്. 1999ൽ 305,000 പൗണ്ടിനാണ് ഇയാൾ ഈ പ്രോപ്പർട്ടി വാങ്ങിയതെന്നാണ് ലാൻഡ് രജിസ്ട്രി വെളിപ്പെടുത്തുന്നത്. സൗത്ത് എൻഡ്ഓൺസീ സർജറി വെബ്‌സൈറ്റിൽ ഷായുടെ പേര് അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് ജിഎംസി വക്താവ് ഓഗസ്റ്റ് ആദ്യം വ്യക്തമാക്കിയിരുന്നത്. സസ്‌പെൻഷനിലായ ഇയാൾക്ക് പ്രാക്ടീസ് ചെയ്യാൻവിലക്കുണ്ടെന്നും വക്താവ് വെളിപ്പെടുത്തിയിയരുന്നു. 2013ൽ ഇയാൾക്ക് മേൽ വന്ന വിലക്ക് പ്രകാരം വനിതാ രോഗികളെ ചികിത്സിക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. തുടർന്ന് 2014ൽ ഇയാളെ രജിസ്ട്രറിൽ നിന്നും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തന്റെ കക്ഷി ചെയ്തിട്ടില്ലെന്നായിരുന്നു മനീഷിന്റെ അഭിഭാഷകനായ ജൂലിയൻ വുഡ്ബ്രിഡ്ജ് ഇന്നലെ വാദിച്ചിരുന്നത്. 118 ചാർജുകളാണ് മനീഷിന് മുകളിൽ ചുമത്തിയിരിക്കുന്നതെന്നാണ് പ്രോസിക്യൂട്ടറായ മോറിസൻ വാദിച്ചത്. ഇരു കൂട്ടരുടെയും വാദം കേട്ട് ജില്ലാ ജഡ്ജി റിച്ചാർഡ് ഹാവുഡ് പ്രസ്തു കേസ് സെപ്റ്റംബർ 27ന് വിചാരണക്കായി സ്‌നേർബ്രൂക്ക് ക്രൗൺ കോർട്ടിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.