- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് വിദ്യാർത്ഥിയുടെ മാറിടത്തിൽ പിടിച്ച യുകെയിലെ പാക്കിസ്ഥാനി ഡോക്ടർ രക്ഷപ്പെടാൻ പറഞ്ഞത് കൾച്ചറൽ ഡിഫറൻസ്...!! വിവാഹിതനായ ഇംമ്രാൻ ഖുറൈഷിക്ക് ഇനി അഴിയെണ്ണാം
2015 ജൂൺ മൂന്നിന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡേവിഹമിലെ ട്രാഫോർഡ് ജനറൽ ഹോസ്പിറ്റലിൽ വച്ച് 21 കാരിയായ നഴ്‌സിങ് വിദ്യാർത്ഥിയുടെ മാറിടത്തിൽ കയറിപ്പിടിച്ച് പാക്കിസ്ഥാനി ഡോക്ടറും വിവാഹിതനുമായ ഇംമ്രാൻ ഖുറൈഷിക്ക് ഇനി അഴിയെണ്ണാം. പാക്കിസ്ഥാനിലെയും യുകെയിലെയും സംസ്‌കാരവും പെരുമാറ്റ രീതികളും വ്യത്യസ്തമാണെന്നും അതിനാലാണ് തന്റെ മേൽ നഴ്‌സിന് തെറ്റിദ്ധാരണ വന്നതെന്നുമാണ് രക്ഷപ്പെടാനുള്ള ന്യായമെന്ന നിലയിൽ ഈ 44 കാരൻ നിരത്തിയത്. മിസ് എ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 21 കാരി മുസ്ലിം നഴ്‌സിങ് വിദ്യാർത്ഥിനിയെയാണ് ഖുറൈഷി ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ലോക്വം സീനിയൽ ഹൗസ്ഓഫീസറായ ഖുറൈഷി ഡ്യൂട്ടിക്കിടെ തന്നെ ഇത്തരത്തിൽ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നാണ് നഴ്‌സിങ് സ്റ്റുഡന്റ് പരാതിപ്പെട്ടിരിക്കുന്നത്. തനിക്ക് വിവാഹജീവിതത്തിൽ സംതൃപ്തിയില്ലെന്നും അതിനാൽ ഈ പെൺകുട്ടിയുമായി ഒരു സ്‌നേഹബന്ധം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നുമായിരുന്നു അവരുടെ മാറിടത്തിൽ പിടിച്ച് കൊണ്ട് ഖുറൈഷി ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാ
2015 ജൂൺ മൂന്നിന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡേവിഹമിലെ ട്രാഫോർഡ് ജനറൽ ഹോസ്പിറ്റലിൽ വച്ച് 21 കാരിയായ നഴ്‌സിങ് വിദ്യാർത്ഥിയുടെ മാറിടത്തിൽ കയറിപ്പിടിച്ച് പാക്കിസ്ഥാനി ഡോക്ടറും വിവാഹിതനുമായ ഇംമ്രാൻ ഖുറൈഷിക്ക് ഇനി അഴിയെണ്ണാം. പാക്കിസ്ഥാനിലെയും യുകെയിലെയും സംസ്‌കാരവും പെരുമാറ്റ രീതികളും വ്യത്യസ്തമാണെന്നും അതിനാലാണ് തന്റെ മേൽ നഴ്‌സിന് തെറ്റിദ്ധാരണ വന്നതെന്നുമാണ് രക്ഷപ്പെടാനുള്ള ന്യായമെന്ന നിലയിൽ ഈ 44 കാരൻ നിരത്തിയത്. മിസ് എ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 21 കാരി മുസ്ലിം നഴ്‌സിങ് വിദ്യാർത്ഥിനിയെയാണ് ഖുറൈഷി ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ലോക്വം സീനിയൽ ഹൗസ്ഓഫീസറായ ഖുറൈഷി ഡ്യൂട്ടിക്കിടെ തന്നെ ഇത്തരത്തിൽ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നാണ് നഴ്‌സിങ് സ്റ്റുഡന്റ് പരാതിപ്പെട്ടിരിക്കുന്നത്. തനിക്ക് വിവാഹജീവിതത്തിൽ സംതൃപ്തിയില്ലെന്നും അതിനാൽ ഈ പെൺകുട്ടിയുമായി ഒരു സ്‌നേഹബന്ധം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നുമായിരുന്നു അവരുടെ മാറിടത്തിൽ പിടിച്ച് കൊണ്ട് ഖുറൈഷി ആവശ്യപ്പെട്ടിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഖുറൈഷിയുടെ ചെയ്തികളും സംസാരവും ഈ 21 കാരി അയാളറിയാതെ തന്റെ മൊബൈലിൽ റെക്കോർഡ് ചെയ്തതാണ് ഡോക്ടർക്കെതിരെയുള്ള പ്രധാന തെളിവായി വർത്തിച്ചത്.
ചില പേഷ്യന്റ് നോട്ടുകളിലെ തെറ്റുകൾ തിരുത്തുന്നതിനായി തനിക്കൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ ഡോക്ടർ യുവതിയെ സ്വസ്ഥമായ ഒരിടത്തേക്ക് കൊണ്ടു പോയതെന്നാണ് മാഞ്ചസ്റ്ററിലെ മെഡിക്കൽ പ്രാക്ടീഷണേർസ് ട്രിബ്യൂണൽ വെളിപ്പെടുത്തുന്നത്. തുടർന്ന് യുവതി സുന്ദരിയാണെന്നും അവൾക്ക് ബോയ്ഫ്രണ്ടുണ്ടോയെന്നും ഈ ഡോക്ടർ ചോദിച്ചതായി ജനറൽ മെഡിക്കൽ കൗൺസിലിലെ കൗൺസെലായ റെബേക്ക വാൻസ്‌റ്റോൺ വെളിപ്പെടുത്തുന്നു. തുടർന്നായിരുന്നു തന്റെ പ്രണയാഭ്യർത്ഥന ഡോക്ടർ മിസ് എയ്ക്ക് മുന്നിലേക്ക് വച്ചത്.
തുടർന്ന് നഴ്‌സിങ് വിദ്യാർത്ഥി വാർഡ് കിച്ചണിലേക്ക് പോയപ്പോൾ ഖുറൈഷിയും പിന്തുടർന്നെത്തുകയും ഡോറടക്കുകയുമായിരുന്നു. തുടർന്ന് നഴ്‌സിങ് വിദ്യാർത്ഥിനി ഒഴിഞ്ഞ് മാറിയെങ്കിലും ഡോക്ടർ ഈ യുവതിയുടെ മാറിൽ പിടിക്കുകയായിരുന്നുവെന്നാണ് ആരോപണം. നഴ്‌സിങ് വിദ്യാർത്ഥിനി ഇയാളെ ത തള്ളി മാറ്റുന്നത് വരെ അയാൾ മാറിടത്തിൽ കൈ വച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. മാറി നിൽക്കാൻ താൻ കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ടും അയാൾ തയ്യാറായില്ലെന്നും തന്നോട് ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മിസ് എ വെളിപ്പെടുത്തുന്നു. താൻ കോപിച്ചപ്പോൾ സന്ദർഭം ചിരിച്ച് ലഘൂകരിക്കാൻ ഖുറൈഷി ശ്രമിച്ചിരുന്നുവെന്നും യുവതി പറയുന്നു.
തുടർന്ന് നൽകിയ പരാതിയെ തുടർന്ന് ഖുറൈഷി സ്വമേധയാ പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. നഴ്‌സിങ് വിദ്യാർത്ഥിക്ക് തൈറോയ്ഡ് പ്രശ്‌നമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ കഴുത്തിൽ കൈ വച്ച് നോക്കിയെന്നും ഹൃദ്രോഹത്തെ കുറിച്ച് ചർച്ച ചെയ്തപ്പോൾ താൻ യുവതിയുടെ മാറിൽ കൈവച്ച് പരിശോധിച്ചിരുന്നുവെന്നുമായിരുന്നു ഖുറൈഷിയുടെ ന്യായീകരണം. കഴിഞ്ഞ ജൂണിൽ മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡറിനും 20 ദിവസത്തെ റീഹാബിലിറ്റേഷനും ഖുറൈഷിയെ ശിക്ഷിച്ചിരുന്നു. ഇതിന് പുറമെ അഞ്ച് വർഷത്തേക്ക് സെക്‌സ് ഒഫൻഡേർസ് രജിസ്ട്രറിൽ ഒപ്പ് വയ്ക്കാനും കോടതി ചെലവായി 750 പൗണ്ട് നൽകാനും ഖുറൈഷിയോട് ഉത്തരവിട്ടിരുന്നു. നിലവിൽ പ്രാക്ടീസിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.