- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനിയും നടുവേദനയുമായി എത്തിയ എട്ട് രോഗികളെ അനാവശ്യമായി മസാജ് ചെയ്തു; ലണ്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരൻ; പത്ത് വർഷം എങ്കിലും തടവ് ഉണ്ടാവുമെന്ന് പറഞ്ഞതോടെ ഭാര്യയ്ക്കും മകൾക്കും ഒപ്പം വിങ്ങിപ്പൊട്ടി ഡോ. റാത്തോർ
നാല് സ്ത്രീ രോഗികൾക്ക് നേരെ 10 ലൈംഗിക കുറ്റങ്ങൾ ചെയ്ത മിഡ്‌ലാൻഡ്‌സിലെ ഇന്ത്യൻ വംശജനായ ഡോക്ടർ ജസ്വന്ത് റാത്തോർ കുറ്റക്കാരനാണെന്ന് വിചാരണയിലൂടെ തെളിഞ്ഞു. പനിയും നടുവേദനയുമായി എത്തിയ രോഗികളെ ഇദ്ദേഹം അനാവശ്യമായി മസാജ് ചെയ്തുവെന്നാണ് കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് പത്ത് വർഷമെങ്കിലും ജയിലിൽ കിടക്കേണ്ടി വരുമെന്ന് കോടതി വിധിയുണ്ടായതോടെ ഭാര്യയ്ക്കും മകൾക്കും ഒപ്പം ഡോ. ഡോക്ടർ വിങ്ങിപ്പൊട്ടിയെന്നും റിപ്പോർട്ടുണ്ട്. ഏഴാഴ്ച നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് വോൽവർഹാംപ്ടൺ ക്രൗൺ കോടതിയിൽ വച്ച് ഇദ്ദേഹത്തിനെതിരെ ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. തന്റെ ലൈംഗിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനായി രോഗികളെ ലൈംഗികപരമായി റാത്തോർ അനാവശ്യമായി സ്പർശിച്ചുവെന്നാണ് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടത്. 2008നും 2015നും ഇടയിൽ എട്ട് സ്ത്രീകളെ വ്യത്യസ്തമായ സന്ദർഭങ്ങളിൽ ഇത്തരത്തിൽ സ്പർശിച്ചുവെന്ന കുറ്റം ഡോക്ടർ നിഷേധിച്ചിരുന്നു. 60 കാരനായ ഈ ജനറൽ പ്രാക്ടീഷണർ ഡുഡ്‌ലെ ക്ലിനിക്കൽ കമ്മീഷൻ ഗ്രൂപ്പിന്റെ പ്രൈമറി കെയർ ലീഡായും
നാല് സ്ത്രീ രോഗികൾക്ക് നേരെ 10 ലൈംഗിക കുറ്റങ്ങൾ ചെയ്ത മിഡ്‌ലാൻഡ്‌സിലെ ഇന്ത്യൻ വംശജനായ ഡോക്ടർ ജസ്വന്ത് റാത്തോർ കുറ്റക്കാരനാണെന്ന് വിചാരണയിലൂടെ തെളിഞ്ഞു. പനിയും നടുവേദനയുമായി എത്തിയ രോഗികളെ ഇദ്ദേഹം അനാവശ്യമായി മസാജ് ചെയ്തുവെന്നാണ് കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് പത്ത് വർഷമെങ്കിലും ജയിലിൽ കിടക്കേണ്ടി വരുമെന്ന് കോടതി വിധിയുണ്ടായതോടെ ഭാര്യയ്ക്കും മകൾക്കും ഒപ്പം ഡോ. ഡോക്ടർ വിങ്ങിപ്പൊട്ടിയെന്നും റിപ്പോർട്ടുണ്ട്.
ഏഴാഴ്ച നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് വോൽവർഹാംപ്ടൺ ക്രൗൺ കോടതിയിൽ വച്ച് ഇദ്ദേഹത്തിനെതിരെ ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. തന്റെ ലൈംഗിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനായി രോഗികളെ ലൈംഗികപരമായി റാത്തോർ അനാവശ്യമായി സ്പർശിച്ചുവെന്നാണ് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടത്. 2008നും 2015നും ഇടയിൽ എട്ട് സ്ത്രീകളെ വ്യത്യസ്തമായ സന്ദർഭങ്ങളിൽ ഇത്തരത്തിൽ സ്പർശിച്ചുവെന്ന കുറ്റം ഡോക്ടർ നിഷേധിച്ചിരുന്നു. 60 കാരനായ ഈ ജനറൽ പ്രാക്ടീഷണർ ഡുഡ്‌ലെ ക്ലിനിക്കൽ കമ്മീഷൻ ഗ്രൂപ്പിന്റെ പ്രൈമറി കെയർ ലീഡായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മൂന്ന് പരാതികളെ തുടർന്നായിരുന്നു ഡോക്ടറെ ആദ്യം അറസ്റ്റ്‌ചെയ്തിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ വെൽത്ത് വന്നതോടെ അഞ്ച് പേർ കൂടി ഡോക്ടർക്കെതിരെ സമാനമായ പരാതികളുമായി മുന്നോട്ട് വരുകയുമായിരുന്നു.അനധികൃതമായ മെഡിക്കൽ ട്രീറ്റ്‌മെന്റാണ് റാത്തോർ ഇത്തരത്തിൽ നിർവഹിച്ചിരുന്നതെന്നാണ് പ്രോസിക്യൂട്ടറായ ഹെയ്ഡി കുബിക്ക് വിചാരണക്കിടെ ബോധിപ്പിച്ചിരുന്നത്.ലൈംഗികമായ ചോദനയോടെയാണ് ഡോക്ടർ ഇത്തരത്തിൽ രോഗികളെ സ്പർശിച്ചതെന്നും പ്രോസിക്യൂട്ടർ കോടതിക്ക് മുമ്പിൽ ബോധിപ്പിച്ചിരുന്നു.
രോഗികൾക്ക് മസാജ്‌തെറാപ്പി നൽകാൻ റാത്തോറിന് ഏറെ താൽപര്യമായിരുന്നുവെന്നും പ്രോസിക്യൂട്ടർക്ക് സ്ഥാപിക്കാനായിരുന്നു.വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കിങ്‌സ് ഫോർഡിലുള്ള വാൾ ഹീത്തിലാണ് ഡോക്ടർ താമസിക്കുന്നത്. തന്റെ മൂന്നാം വയസിലായിരുന്നു ഇന്ത്യയിൽ ജനിച്ച് ഈ ഡോക്ടർ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് എത്തിയിരുന്നത്.1985ലായിരുന്നു അദ്ദേഹം ഒരു ജിപിയായി യോഗ്യത നേടിയിരുന്നത്.യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലായിരുന്നു പഠനം. 1980കളിൽ ബെർമിങ്ഹാമിലെ റോയൽ ഓർത്തോപീഡിയാക് ഹോസ്പിറ്റലിൽ അദ്ദേഹം ഹൗസ് ഓഫീസറായി സ്‌പൈനൽ സർജറി സെക്ഷനിൽ ജോലി ചെയ്തിരുന്നു.