ങ്ങളുടെ കൈപ്പിഴ കൊണ്ട് രോഗി മരിച്ചാൽ ഭൂരിഭാഗം ഡോക്ടർമാരും ആ കുറ്റം മറ്റാരുടെയെങ്കിലും തലയിലേക്കിട്ട് തടിയൂരാനാണ് ശ്രമിക്കുക. എന്നാൽ സ്ലിഗോ ഹോസ്പിറ്റലിലെ ഒരു മുതിർന്ന ഡോക്ടറായ സീമസ് ക്രൗലേയാണ് തന്റെ് തെറ്റ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ഇന്ത്യക്കാരിയായ യുവതിയുടെ ഭർത്താവിനോട് മോശമായി പെരുമാറിയതിനാണീ കുറ്റസമ്മതം.

2010 സെപ്റ്റംബർ 28നായിരുന്നു 29കാരിയായ ധാര കിവ്‌ലെഹാൻ എന്ന ഇന്ത്യൻ വംശജയായ യുവതി ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. സ്ലിഗോ ഹോസ്പിറ്റലിലെ പ്രസവത്തിന് ശേഷം മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ അവരെ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരികയായിരുന്നു. അവരുടെ മരണത്തെത്തുടർന്നുണ്ടായ ഇൻക്വസ്റ്റ് വേളയിലാണ് ഡോക്ടർ തനിക്ക് പറ്റിയ തെറ്റ് തുറന്ന് സമ്മതിച്ചത്.

അതായത് ഇന്ത്യക്കാരിയായതിനാൽ അവർക്ക് കുറച്ച് കറുത്ത തൊലിയായിരുന്നുവെന്നും അതിനാൽ മഞ്ഞപ്പിത്തലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയാനും യഥാസമയത്ത് തനിക്ക് വേണ്ട ചികിത്സ നൽക്കാനും സാധിച്ചില്ലെന്നാണ് ഈ ഡോക്ടർ വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്ന് അവരുടെ ഭർത്താവിനോട് വൈകാരികമായി പെരുമാറേണ്ടി വന്നതിനാലാണ് ഡോക്ടർ പശ്ചാത്താപം പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു ഇന്ത്യനായതിനാൽ തന്റെ ഭാര്യയുടെ അപ്പിയറൻസ് വച്ച് അവർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടോയെന്ന് പറയാൻ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടർ തന്നോട് പറഞ്ഞതെന്നാണ് യുവതിയുടെ ഭർത്താവായ മൈക്കൽ കിവ്‌ലെഹാൻ ഇൻക്വസ്റ്റിങ് വേളയിൽ കഴിഞ്ഞ തിങ്കളാഴ്ച ബോധിപ്പിച്ചിരിക്കുന്നത്. ഒരു കിഡ്‌നി സ്‌പെഷ്യലിസ്‌ററിന്റെ ചികിത്സ അവർക്ക് ലഭ്യമാക്കുന്നതിൽ 96 മണിക്കൂർ കാലതാമസമുണ്ടായെന്നാണ് വെളിവായിരിക്കുന്നത്.