മനാമ : നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ ഡോക്ടറെ താത്കാലികമായി വിട്ടയച്ചു. 40 ദിവസത്തിലധികമായി കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വനിതാ ഡോക്ടറെ യെയാണ് മെയ് 31നു കേസിന്റെ അന്തിമ വിധി വരുന്നത് വിട്ടയച്ചിരിക്കുന്നത്.

മാർച്ച് 23നാണ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അഥോറിറ്റിയും (എൻ.എച്ച്.ആർ.എ) ചേർന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. വിട്ടുമാറാത്ത അസുഖങ്ങളെ തുടർന്നാണ് ഇപ്പോൾ ഇവരെ വിട്ടയക്കുവാൻ ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 57 കാരിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇവരുടെ വസതിയിൽ നിന്നും വലിയ അളവിൽ നിയമവിരുദ്ധ ഗർഭഛിദ്ര മരുന്നുകളും കണ്ടെടുത്തിരുന്നു. ലൈസൻസ് ഒന്നും കൂടാതെ ഈ മരുന്നുകൾ ഡോക്ടർ ഇറക്കുമതി ചെയ്യുകയായിരുന്നു.