- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്കൊപ്പം മലബാർ എക്സ്‌പ്രസിൽ കിടന്നുറങ്ങിയ രണ്ട് വയസ്സുള്ള മകളടക്കം മുന്ന് മക്കളും നേരം വെളുത്ത് നോക്കിയപ്പോൾ അമ്മയെ കാണാനില്ല; ഉണർന്നപ്പോൾ അമ്മയെ കാണാതായെന്ന് പറഞ്ഞ് കുരുന്നുകളുടെ നിലവിളി; യാത്രക്കാർ കണ്ണൂരിൽ ഇറക്കി ബന്ധുക്കളെ ഏൽപ്പിച്ച് അമ്മയെ തിരഞ്ഞു; പത്തനംതിട്ടയിലെ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത് തൃശൂരിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്ന്
മുളങ്കുന്നത്തുകാവ്: അമ്മയ്ക്ക് വേണ്ടിയുള്ള മൂന്ന് കുരുന്നുകളുടെ കൂട്ടക്കരച്ചിലാണ് ഇന്നലെ മലബാർ എക്സ്‌പ്രസിൽ ഉണ്ടായിരുന്ന സകലരുടെയും കണ്ണിൽ ഈറനണിയിച്ചത്. മൂന്ന് മക്കളും അമ്മയ്ക്ക് വേണ്ടി ഒരേ സ്വരത്തിൽ കരഞ്ഞ ആ നിമിഷം കണ്ടു നിന്നവർക്കാർക്കും ഒരിക്കലും മറക്കാനുമാവില്ല. രാത്രിയിൽ ട്രെയിനിൽ കൂടെ കിടന്നുറങ്ങിയ അമ്മയെ നേരം വെളുത്തപ്പോൾ കാണാതായതോടെയാണ് രണ്ടു വയസ്സുള്ള കുട്ടിയടക്കം കരയാൻ തുടങ്ങിയത്. ട്രെയിനിൽ നിന്നും വീണ് രാത്രി അമ്മ മരിച്ചത് അറിയാതെയായിരുന്നു കുഞ്ഞുങ്ങൾ ട്രെയിൻ യാത്ര തുടർന്നത്. നേരം വെളുത്തപ്പോൾ അമ്മയെ കാണാതെ തിരക്കി കരഞ്ഞപ്പോഴാണ് വിവരം മറ്റുള്ളവർ അറിയുന്നത്. ട്രെയിനിൽ ഒറ്റയ്ക്കായി പോയ മക്കളെയും കൂടെ സഹായിയി ഉണ്ടായിരുന്ന സ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരാണ് കണ്ണൂരിലെ ബന്ധുക്കളെ ഏൽ്പപിച്ചത്. പത്തനംതിട്ട കൂടൽ മുരളീസദനത്തിൽ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മക്കളുമായി ട്രെയിനിൽ യാത്ര ചെയ്യവെ ട്രെയിനിൽ നിന്നും വീണു മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുർവേദ ആശുപത്രിയിലെ

മുളങ്കുന്നത്തുകാവ്: അമ്മയ്ക്ക് വേണ്ടിയുള്ള മൂന്ന് കുരുന്നുകളുടെ കൂട്ടക്കരച്ചിലാണ് ഇന്നലെ മലബാർ എക്സ്‌പ്രസിൽ ഉണ്ടായിരുന്ന സകലരുടെയും കണ്ണിൽ ഈറനണിയിച്ചത്. മൂന്ന് മക്കളും അമ്മയ്ക്ക് വേണ്ടി ഒരേ സ്വരത്തിൽ കരഞ്ഞ ആ നിമിഷം കണ്ടു നിന്നവർക്കാർക്കും ഒരിക്കലും മറക്കാനുമാവില്ല. രാത്രിയിൽ ട്രെയിനിൽ കൂടെ കിടന്നുറങ്ങിയ അമ്മയെ നേരം വെളുത്തപ്പോൾ കാണാതായതോടെയാണ് രണ്ടു വയസ്സുള്ള കുട്ടിയടക്കം കരയാൻ തുടങ്ങിയത്.
ട്രെയിനിൽ നിന്നും വീണ് രാത്രി അമ്മ മരിച്ചത് അറിയാതെയായിരുന്നു കുഞ്ഞുങ്ങൾ ട്രെയിൻ യാത്ര തുടർന്നത്. നേരം വെളുത്തപ്പോൾ അമ്മയെ കാണാതെ തിരക്കി കരഞ്ഞപ്പോഴാണ് വിവരം മറ്റുള്ളവർ അറിയുന്നത്. ട്രെയിനിൽ ഒറ്റയ്ക്കായി പോയ മക്കളെയും കൂടെ സഹായിയി ഉണ്ടായിരുന്ന സ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരാണ് കണ്ണൂരിലെ ബന്ധുക്കളെ ഏൽ്പപിച്ചത്.
പത്തനംതിട്ട കൂടൽ മുരളീസദനത്തിൽ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മക്കളുമായി ട്രെയിനിൽ യാത്ര ചെയ്യവെ ട്രെയിനിൽ നിന്നും വീണു മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് മരിച്ച തുഷാര.
ചെങ്ങന്നൂരുള്ള ഭർതൃവീട്ടിൽ നിന്നും കണ്ണൂരുള്ള സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളുമായി പോകവെയാണ് തുഷാര അപകടത്തിൽപ്പെട്ട് മരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാർ എക്സ്പ്രസിലാണ് ദാരുണസംഭവം ഉണ്ടായത്. ചെങ്ങന്നൂരിൽനിന്ന് രാത്രി ഒമ്പതരയോടെ ഭർത്താവ് ഡോ. അനൂപാണ് എല്ലാവരെയും തീവണ്ടി കയറ്റിവിട്ടത്. റിസർവേഷൻ കോച്ചിലായിരുന്നു യാത്ര. ട്രെയിനിൽ കയറിയ ഉടൻ മക്കളെ ഉറക്കിയ ശേഷം തുഷാരയും ഉറങ്ങാൻ കിടന്നു.
രാവിലെ ഉണർന്നപ്പോഴാണ് ഒപ്പം അമ്മയില്ലെന്ന സത്യം സ്‌കൂൾവിദ്യാർത്ഥികളായ മക്കൾ കാളിദാസന്റെയും വൈദേഹിയുടെയും ശ്രദ്ധയിൽപ്പെട്ടത്. കുട്ടികൾ അമ്മയെ തിരഞ്ഞിട്ടും കാണാതായപ്പോൾ അലറി കരയാൻ തുടങ്ങി. അമ്മ പോയ ട്രെയിനിൽ ഒറ്റപ്പെട്ടു പോയ കുട്ടികൾ പേടിച്ച് കരയുകായിയരുന്നു. ഇളയകുട്ടി വൈഷ്ണവിക്ക് രണ്ടുവയസ്സേയുള്ളൂ.
ഉടൻ തന്നെ സഹയാത്രികരും കുട്ടികളുടെ അമ്മയ്ക്കായുള്ള തിരച്ചിൽ നടത്തി എങ്കിലും ഫലമുണ്ടായില്ല. കുട്ടികളിൽനിന്നും കണ്ണൂരിലെ ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങിയശേഷം സഹയാത്രികരിലൊരാൾ ബന്ധപ്പെട്ടു. കുട്ടികളെ സഹായിക്കൊപ്പം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ ഏൽപ്പിച്ചു. ബന്ധുക്കൾ റെയിൽവേ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ശൗചാലയത്തിൽ പോയപ്പോൾ അബദ്ധത്തിൽ പുറത്തേക്ക് വീണതാകാമെന്നാണ് വിയ്യൂർ പൊലീസിന്റെ നിഗമനം.
ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ഡോ. അനൂപ് മുരളീധരൻ. കൂടൽ ശ്രീഭാരത് ആയുർവേദ ഹോസ്?പിറ്റൽ ഉടമയാണ്. പത്തനാപുരം സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥികളാണ് കാളിദാസനും വൈദേഹിയും. കണ്ണൂർ താവക്കര തുഷാരത്തിൽ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ സൂപ്രണ്ട് വേലായുധന്റെയും സുമംഗലയുടെയും മകളാണ് ഡോ. തുഷാര. ശവസംസ്‌കാരം ബുധനാഴ്ച 2.30-ന് കൂടലിലെ വീട്ടുവളപ്പിൽ നടക്കും.

