- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനുള്ള രോഗിയെ മോർച്ചറിയിലേക്ക് അയച്ചു; ജർമനിയിലെ ഡോക്ടർക്കെതിരേയുള്ള വിചാരണ ആരംഭിച്ചു
ബെർലിൻ: ജീവനുള്ള രോഗിയെ മോർച്ചറിയിലേക്ക് അയച്ച സംഭവത്തിൽ ഡോക്ടോർക്കെതിരേ കോടതിയിൽ വിചാരണ ആരംഭിച്ചു. നോർത്ത് റിനെ വെസ്റ്റ് ഫാലിയയയിലുള്ള ഡോക്ടർക്കെതിരേ അശ്രദ്ധ, ശാരീരിക ഹാനി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ഈ വർഷം മാർച്ചിലാണ് സംഭവം. റെസിഡൻഷ്യൽ ഹോമിൽ ഗുരുതര അസുഖം ബാധിച്ച 92-കാരി മരിച്ചെന്നു കരുതിയാണ്
ബെർലിൻ: ജീവനുള്ള രോഗിയെ മോർച്ചറിയിലേക്ക് അയച്ച സംഭവത്തിൽ ഡോക്ടോർക്കെതിരേ കോടതിയിൽ വിചാരണ ആരംഭിച്ചു. നോർത്ത് റിനെ വെസ്റ്റ് ഫാലിയയയിലുള്ള ഡോക്ടർക്കെതിരേ അശ്രദ്ധ, ശാരീരിക ഹാനി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
ഈ വർഷം മാർച്ചിലാണ് സംഭവം. റെസിഡൻഷ്യൽ ഹോമിൽ ഗുരുതര അസുഖം ബാധിച്ച 92-കാരി മരിച്ചെന്നു കരുതിയാണ് ഡോക്ടർ മോർച്ചറിയിലേക്ക് അയച്ചത്. രോഗി ശ്വസിക്കുന്നില്ലെന്ന് നഴ്‌സ് നേരത്തെ ഡോക്ടറിനോട് പറഞ്ഞിരുന്നു. നഴ്‌സിന് രോഗിയുടെ പൾസ് കിട്ടാത്തതിനെ തുടർന്ന് രോഗി മരിച്ചുവന്നാണ് നഴ്‌സ് കരുതിയത്. തുടർന്നാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. അതേസമയം രോഗിയെ ചികിത്സിക്കാനെത്തിയ ഡോക്ടറും വയോധിക മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് മോർച്ചറിയിലേക്ക് ശരീരം അയച്ചുവെങ്കിലും വൈകുന്നേരത്തോടെ ഇവർ കണ്ണുതുറക്കുകയായിരുന്നു. മോർച്ചറിയിലെ തണുപ്പിൽ ഏറെ നേരം കിടന്ന വയോധിക അവസാനം സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഉറക്കെ വിളിക്കുകയായിരുന്നു. വയോധികയുടെ വിളികേട്ട് എത്തിയ മോർച്ചറി ജീവനക്കാരൻ ഉടൻ തന്നെ ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വയോധിക പിന്നീട് രണ്ടു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു. വിശദമായ പരിശോധന കൂടാതെ രോഗി മരിച്ചുവെന്ന് വിധിയെഴുതിയതാണ് ഡോക്ടറെ കോടതി കയറ്റിയത്.
അതേസമയം മോർച്ചറിയിൽ ഏറെ നേരം കിടന്നതല്ല വയോധിക പിന്നീട് മരിക്കാൻ കാരണമായതെന്ന് പ്രോസിക്യൂഷൻ പിന്നീട് വെളിപ്പെടുത്തി.