സെഗ്വിൻ(ടെക്സസ്): 7 മുതൽ 10 വയസ്സുവരെ പ്രായമുള്ള മൂന്നുആൺകുട്ടികൾ നോക്കി നിൽക്കെ ഇവരുടെ മാതാപിതാക്കളെ നിർദാക്ഷണ്യംവെടിവെച്ചു കൊലപ്പെടുത്തിയ ടെക്സസ്സിലെ ഡോക്ടർ റോബർട്ട് ഷഡലിനെഅറസ്റ്റു ചെയ്തു ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. പ്രതിക്ക് 2 മില്യൺഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ആന്റണി(27) ഭാര്യ ടിഫണി(30) എന്നിവർ ഡോക്ടറുടെ മാതാവിന്റെ സാധനങ്ങൾവീട്ടിൽ നിന്നും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതിനിടെയാണ്.അമ്പത്തിആറു വയസ്സുള്ള ഡോക്ടർ റോബർട്ട് പുറത്തിറങ്ങി ഇവർക്കും നേരെവെടിയുതിർത്തതും.ആന്റണി സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഭാര്യടിഫണിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു.

28 വർഷമായി ഫാമിലി പ്രാക്ടീസ് ചെയ്തു വരികയായിരുന്നുഡോക്ടർ.ഫെബ്രുവരി 25 ഞായരാഴ്ചയായിരുന്നു സംഭവം. വെടിവെക്കുന്നതിന്ക്ടറെ പ്രേരിപ്പിച്ചതെന്താണെന്നതിനു ഒരു സൂചനയുമില്ലെന്ന് ഷെറിഫ് ഓഫീസ്‌വക്താവ് ക്രേഗ് ജോൺസ് പറഞ്ഞു.മരിച്ച ദമ്പതിമാർക്കു ഇവരെ വർഷങ്ങളോളംഅറിയാമായിരുന്നുവെന്ന് ആന്റണിയുടെ സഹോദരൻ പറഞ്ഞു.പൊലീസ്‌സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു.