- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒരു തമാശയ്ക്ക് വിലയായി നൽകേണ്ടി വന്നത് 90,000 ഡോളർ; ബോംബുണ്ടെന്ന് തമാശയ്ക്കു പറഞ്ഞ ഡോക്ടർക്ക് കനത്ത പിഴ
മിയാമി: ഒരു താമശയ്ക്ക് ഇത്രേം വില കൊടുക്കേണ്ടി വരുമെന്ന് ഡോ. മാനുവൽ അൽവറാഡോ കരുതിയില്ല. തന്റെ കൈയിൽ ബോംബുണ്ടെന്ന് വെറും വാക്കു പറഞ്ഞ ഡോക്ടർ അവസാനം 90,000 ഡോളർ പിഴയായി നൽകേണ്ടി വന്നു. ഡോക്ടറുടെ തമാശ ഒരു എയർപോർട്ടിലെ യാത്രക്കാരേയും ഒഴിപ്പിക്കാനും വിമാന സർവീസുകൾ വൈകിക്കാനും ഇടയായതിനാലാണ് കനത്ത പിഴ ശിക്ഷ വിധിച്ചത്. മിയാമി ഇന്റർനാഷണൽ എയ
മിയാമി: ഒരു താമശയ്ക്ക് ഇത്രേം വില കൊടുക്കേണ്ടി വരുമെന്ന് ഡോ. മാനുവൽ അൽവറാഡോ കരുതിയില്ല. തന്റെ കൈയിൽ ബോംബുണ്ടെന്ന് വെറും വാക്കു പറഞ്ഞ ഡോക്ടർ അവസാനം 90,000 ഡോളർ പിഴയായി നൽകേണ്ടി വന്നു. ഡോക്ടറുടെ തമാശ ഒരു എയർപോർട്ടിലെ യാത്രക്കാരേയും ഒഴിപ്പിക്കാനും വിമാന സർവീസുകൾ വൈകിക്കാനും ഇടയായതിനാലാണ് കനത്ത പിഴ ശിക്ഷ വിധിച്ചത്.
മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് അരങ്ങേറിയ സംഭവത്തെത്തുടർന്നാണ് അറുപതുകാരൻ വെനസ്വലേക്കാരൻ ഡോക്ടർക്ക് 89,172 ഡോളർ പിഴ നൽകേണ്ടി വന്നത്. കഴിഞ്ഞ ഒക്ടോബർ 22ന് ബോഗോട്ടയിലേക്കുള്ള യാത്രയ്ക്ക് മിയാമി എയർപോർട്ടിൽ വന്നതാണ് ഡോ.മാനുവേൽ. സെക്യൂരിറ്റി ഓഫീസറുടെ പതിവു ചോദ്യങ്ങൾക്കിടയിലാണ് ഡോ. മാനുവേൽ തന്റെ ലഗേജിൽ സി-4 എക്‌സ്‌പ്ലൊസീവ് ഉണ്ടെന്നു കാച്ചിയത്. ഉടൻ തന്നെ അതു തമാശയ്ക്കു പറഞ്ഞതാണെന്ന് ഡോക്ടർ തിരുത്തിയെങ്കിലും വൈകിപ്പോയി.
പല ഡിപ്പാർട്ട്‌മെന്റിലേക്കും ബോംബ് അലർട്ട് പാഞ്ഞു. ഭാഗികമായി എയർപോർട്ടിലെ യാത്രക്കരെ ഒഴിപ്പിച്ചു. പിന്നീട് പല വിമാന സർവീസും വൈകി. ആരേയും പേടിപ്പിക്കുക എന്ന ഉദ്ദേശത്തിലല്ല ഡോക്ടർ തമാശ പറഞ്ഞതെന്ന് ഡോ. മാനുവേലിന്റെ അഭിഭാഷകൻ ബ്രയാൻ ബീബർ കോടതിയിൽ വ്യക്തമാക്കിയെങ്കിലും ഇതു മൂലം എയർപോർട്ടിനു സംഭവിച്ച നഷ്ടത്തിന് പരിഹാരം നൽകാൻ കോടതി വിധിക്കുകയായിരുന്നു.
2001 സെപ്റ്റംബർ 11 സംഭവത്തിനു ശേഷം വ്യാജ ബോംബ് ഭീഷണിക്ക് കനത്ത പിഴ ശിക്ഷയാണ് വിധിക്കുന്നത്.