ലുവൈൻ: ബംഗ്‌ളുരു ധർമ്മാരാം വിദ്യാക്ഷേത്രത്തിലെ അദ്ധ്യാപകനും ശാലോം മീഡിയയുടെ സ്പരിച്ച്വൽ ഡയറക്ടറുമായ ഫാ.റോയി പാലാട്ടി സിഎംഐ ബൽജിയത്തിലെ ലുവൈൻ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ എത്തിക്‌സ് ആൻഡ് ഇക്കണോമിക്‌സ്  ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടി.

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യാ സെന്നിന്റെയും അമേരിക്കൻ നിയമപണ്ഡിതനായ റൊണാൾഡ് സ്വാർക്കിന്റെയും പഠനങ്ങളെ വിമർശനാത്മകമായി വിലയിരുത്തിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ്. പരേതനായ പാലാട്ടി വർഗീസിന്റെ മകനാണ് ഫാ.റോയി. റെജി, റെക്‌സി എന്നിവർ സഹോദരങ്ങളാണ്.

കാലടി ശ്രീശങ്കരാ കോളേജ് , എറണാകുളം സെന്റ് ആൽബെർട്ട്‌സ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും, ബിരുദാനന്തരബിരുദവും നേടിയ ഫാ. റോയി 2004 ൽ തിരുപ്പട്ടം സ്വീകരിച്ചു. മുൻപ്രധാനമന്ത്രി ഡോ.മന്മോഹൻസിങിന്റെ നാമധേയത്തിലുള്ള എൻഡോവ്‌മെന്റ് നേടി  ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ പഠന നടത്തിയ റോയി അച്ചൻ സൺഡേ ശാലോമിന്റെ ജനറൽ എഡിറ്ററും ഗ്രന്ഥകാരനും നല്ലൊരു വാഗ്മിയുമാണ്.