- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ ചികിത്സിക്കാൻ അനുവദിക്കാതിരുന്ന ചാർലി ഇന്ന് മരണം അടയും; വീട്ടിൽ കൊണ്ടു പോയി സുഖമരണം അനുവദിക്കാനും അനുമതി നിഷേധിച്ചു; മാതാപിതാക്കളുടെ പോരാട്ടത്തിന് ഇന്ന് അവസാനം
തങ്ങളുടെ പ്രിയപുത്രൻ ചാർലി ഗാർഡിന് ഇതു വരെ നൽകിയിരുന്ന ലൈഫ് സപ്പോർട്ട് ഇന്ന് അവസാനിക്കുമെന്നും അവൻ ഇന്ന് തന്നെ മരണത്തെ പുൽകുമെന്നുമാണ് കുട്ടിയുടെ ദുഃഖാർത്തരായ അച്ഛനമ്മമാരായ ക്രിസ് ഗാർഡും കോണി യേറ്റ്സും ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകാറുകളും മൂലം ചാർലിയെ അമേരിക്കയിൽ കൊണ്ടു പോയി കൂടുതൽ വിദഗ്ദ ചികിത്സ നടത്താനായി ഈ മാതാപിതാക്കൾ ഈ അടുത്ത കാലം വരെ അങ്ങേയറ്റം പോരാടിയിരുന്നുവെങ്കിലും അധികൃതർ അതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകാനും അവനെ വീട്ടിൽ വച്ച് മരിക്കാനും അനുവദിക്കണമെന്ന അവരുടെ അവസാനത്തെ ആഗ്രഹവും അധികൃതർ നിർദയം തള്ളുകയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ പത്ത് മാസമാണീ കുട്ടിയുടെ പ്രായം. ലൈഫ് സപ്പോർട്ട് ഇന്ന് നിർത്തുന്നതോടെ കുട്ടി ഇന്ന് മരിക്കുമെന്നും അതോടെ മാതാപിതാക്കളുടെ പോരാട്ടത്തിന് അവസാനമാകുമെന്നുമാണ് സൂചന. ചാർലിയെ അവസാനമായി വീട്ടിൽ വ
തങ്ങളുടെ പ്രിയപുത്രൻ ചാർലി ഗാർഡിന് ഇതു വരെ നൽകിയിരുന്ന ലൈഫ് സപ്പോർട്ട് ഇന്ന് അവസാനിക്കുമെന്നും അവൻ ഇന്ന് തന്നെ മരണത്തെ പുൽകുമെന്നുമാണ് കുട്ടിയുടെ ദുഃഖാർത്തരായ അച്ഛനമ്മമാരായ ക്രിസ് ഗാർഡും കോണി യേറ്റ്സും ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകാറുകളും മൂലം ചാർലിയെ അമേരിക്കയിൽ കൊണ്ടു പോയി കൂടുതൽ വിദഗ്ദ ചികിത്സ നടത്താനായി ഈ മാതാപിതാക്കൾ ഈ അടുത്ത കാലം വരെ അങ്ങേയറ്റം പോരാടിയിരുന്നുവെങ്കിലും അധികൃതർ അതിന് അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാൽ തങ്ങളുടെ മകനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകാനും അവനെ വീട്ടിൽ വച്ച് മരിക്കാനും അനുവദിക്കണമെന്ന അവരുടെ അവസാനത്തെ ആഗ്രഹവും അധികൃതർ നിർദയം തള്ളുകയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ പത്ത് മാസമാണീ കുട്ടിയുടെ പ്രായം. ലൈഫ് സപ്പോർട്ട് ഇന്ന് നിർത്തുന്നതോടെ കുട്ടി ഇന്ന് മരിക്കുമെന്നും അതോടെ മാതാപിതാക്കളുടെ പോരാട്ടത്തിന് അവസാനമാകുമെന്നുമാണ് സൂചന. ചാർലിയെ അവസാനമായി വീട്ടിൽ വച്ചൊന്ന് കുളിപ്പിക്കണമെന്നത് തങ്ങളുടെ അവസാനം ആഗ്രഹമാണെന്നും അതിന് കൂടി അധികൃതർ എതിര് നിൽക്കുകയാണ് ചെയ്യുന്നതെന്നും ക്രിസ് വേദനോടെ വെളിപ്പെടുത്തുന്നത്.
ചാർലീസ് ആർമി എന്ന പേരിൽ നിരവധി പേർ സംഘടിച്ച് 1.4 മില്യൺ പൗണ്ട് സമാഹരിച്ച് അതുപയോഗിച്ച് അവനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കാൻ തങ്ങൾ തയ്യാറായിരുന്നുവെങ്കിലും അതിനുള്ള അനുമതി അധികൃതർ നൽകാതിരിക്കുകയായിരുന്നുവെന്നും ഇവർ ഹൃദയം പൊട്ടുന്ന വേദനയോടെ വെളിപ്പെടുത്തുന്നു. മകന്റെ അവസാന മണിക്കൂറുകൾ വീട്ടിൽ ചെലവഴിക്കാൻ അനുവദിക്കുമെന്ന വാഗ്ദാനം ലംഘിച്ച ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റിനെ അവർ കടുത്ത ഭ ാഷയിലാണ് വിമർശിക്കുന്നത്. ചാർലിയെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനെ ബ്രിട്ടീഷ് ഡോക്ടർമാരായിരുന്നു എതിര് നിന്നിരുന്നത്.
ഇതിനെതിരെ മാതാപിതാക്കൾ കടുത്ത നിയമപോരാട്ടവും നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഇക്കാര്യത്തിൽ ബ്രിട്ടീഷ് ഡോക്ടർമാരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതോടെ ചാർലിയുടെ രക്ഷിതാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. കുട്ടിയെ മരിക്കാൻ അനുവദിക്കുകയാണ് അവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയയെന്ന നിലപാടാണ് ബ്രിട്ടീഷ് ഡോക്ടർമാർ പുലർത്തിയത്. കുട്ടിയെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്ന കാര്യത്തിൽ ഹൈക്കോർട്ട്, കോർട്ട് ഓഫ് അപ്പീൽ , സുപ്രീം കോടതി എന്നിവിടങ്ങളിലും മാതാപിതാക്കൾ പരാജയപ്പെടുകയായിരുന്നു. അവസാനം ചാർലിയുടെ അവസാന വീക്കെൻഡ് എങ്കിലും തങ്ങൾക്ക് അവനോടൊപ്പം വീട്ടിൽ ചെലവഴിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയും തഴയപ്പെട്ടതിൽ ഇവർ ആകെ തകർന്നിരിക്കുകയാണ്.
സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്ഫോണ്ടിലുള്ള തങ്ങളുടെ ഫ്ലാറ്റിലേക്ക് തങ്ങളുടെ ചെലവിൽ മൊബൈൽ വെന്റിലേറ്ററിൽ കൊണ്ടു പോകാമെന്ന് സമ്മതിച്ചിട്ടും അധികൃതർ ഇതിന് അനുവാദം നൽകിയില്ലെന്നാണ് മാതാപിതാക്കൾ പരാതിപ്പെടുന്നത്. നിലവിൽ ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിലാണ് ചാർലി കഴിയുന്നത്. ചാർലിയെ രക്ഷിക്കാൻ തങ്ങൾക്കിനി ഒന്നും ചെയ്യാനില്ലെന്ന് കൈ മലർത്തുകയാണ് ഇവിടുത്തെ ഡോക്ടർമാർ ചെയ്തിരിക്കുന്നത്. തുടർന്നായിരുന്നു യുഎസിലെ ഒരു പ്രമുഖ ഡോക്ടറെ കണ്ട് ചാർലിക്ക് ന്യൂക്ലിയോസൈഡ് തെറാപ്പി നടത്താൻ മാതാപിതാക്കൾ അവസരം ഒരുക്കിയിരുന്നത്. ഇതിന് 1.3 മില്യൺപൗണ്ട് ചെലവ് വരും. ഇത് അഭ്യൂദയകാംക്ഷികൾ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് അനുവാദം ലഭിക്കാത്തതിനാൽ ഇത് നടക്കാതെ പോവുകയായിരുന്നു.