നിലവിൽ ജോലിയിൽ ഉള്ളവരുടെയും പുതുതായി നിയമിക്കപ്പെടുന്ന വിദേശി ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി ആരോഗ്യമന്ത്രാലയം. ഇതിനായി ഏജൻസിയെ ഏർപ്പെടുത്താനാണ് പദ്ധതി.

ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന (EPIC) എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തുക. അമേരിക്കയുൾപ്പെടെ ലോകത്തെ 180 രാജ്യങ്ങളിലെ 2400 സർവകലാശാലകൾ നൽകുന്ന മെഡിക്കൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സുതാര്യത പരിശോധിക്കുന്ന ഏജന്‌സിയാണിത് വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ഡോക്ടർമാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഡോക്ടർമാർ തങ്ങളുടെ സർട്ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനിയുടെ വെബ് സൈറ്റിൽ എൻട്രി ചെയ്യുകയാണ് ആദ്യ പടി. കമ്പനി സർവകലാശാലകളുമായി നേരിട്ട് സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കും. വിദേശ എൻജിനിയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സ്വീഡിഷ് കമ്പനിയെ കമ്പനിയെ ഏൽപ്പിച്ചതിതിന് പിന്നാലെയാണ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും അധികൃതർ പരിശോധിക്കാനൊരുങ്ങുന്നത്.