ബോസ്റ്റൺ: ബോസ്റ്റർ നോർത്ത് ഷോർ പെയിൻ മാനേജ്മെന്റ് ഡോക്ടർറിച്ചാർഡ് ഫീൽഡ് (49), പ്രതിശ്രുത വധുവും ഹാർവാഡ് മെഡിക്കൽസ്‌കൂൾ അനസ്തേഷ്യ ഇൻസ്ട്രക്ടറുമായ ഡോ. ലിന ബൊളനോസ് (38) എന്നിവരെബോസ്റ്റൻ പെന്റ് ഹൗസ് ഇലവൻത് ഫ്ളോർ അപ്പാർട്ട്മെന്റിൽ കഴുത്തറത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

മെയ് ആറാംതീയതി ശനിയാഴ്ച പൊലീസ് ആണ് ഇരുവരേയും തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയത്. മെയ് ആറിനു വെള്ളിയാഴ്ച രാത്രി 8 മണിക്ക് വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്നഉടൻ ഡോക്ടർമാരെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന പ്രതി ബാംപുമിൻ(30) പൊലീസിനു നേരേ തുടർച്ചയായി വെടിയുതിർത്തു. പൊലീസ്തിരിച്ചുവെടിവെച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ പ്രതിയെ പൊലീസ്‌കസ്റ്റഡിയിലെടുത്തു.

അകത്തു പ്രവേശിച്ച പൊലീസിനു ഇരുവരുടേയും കൈകൾ പുറകോട്ട് ബന്ധിച്ച്ക ഴുത്തറക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങൾ കാണാനായത്.വളരെ സുരക്ഷിതത്വമുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്നഡോക്ടർമാരുടെ മുറിയിലേക്ക് എങ്ങനെ പ്രതി എത്തി എന്നത് ദുരൂഹതവർദ്ധിപ്പിക്കുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രതി ഇതിനു മുമ്പും ഒരു ബാങ്ക് കവർച്ചാ കേസിൽഉൾപ്പെട്ടിരുന്നു. അടുത്തയിടെയാണ് ജയിൽ മോചിതനായത്.വിവാഹ നിശ്ചയം കഴിഞ്ഞ ഡോക്ടർമാരുടെ വിവാഹം അടുത്തു നടക്കാനിരിക്കെയാണ്ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് ഊർജിതമായിഅന്വേഷണം നടത്തുന്നു.