- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റുപോയ കൈ മരിക്കാതിരിക്കാൻ ആദ്യം കാലിൽ തുന്നിപ്പിടിപ്പിച്ചു വളർത്തി; ഒരു മാസത്തിന് ശേഷം വീണ്ടും തുന്നി ചേർത്ത് ജീവൻ നൽകി
ഇപ്പോൾ ഏറ്റവും കൂടുതൽ പരീക്ഷണം നടക്കുന്ന മേഖല വൈദ്യശാസ്ത്ര രംഗമാണെന്ന് തോന്നുന്നു. ഓരോ ദിവസവുമെന്ന രീതിയിൽ അവിശ്വസനീയമായ കാര്യങ്ങളാണ് ഡോക്ടർമാർ വിജയകരമായി നിർവഹിക്കുന്നത്. അമൂല്യമായ മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയുള്ള പരീക്ഷണങ്ങൾ നടത്താനും ഭിഷഗ്വരന്മാർ തയ്യാറാവുന്നുണ്ട്. അറ്റുപോയ കൈ തുന്നിപ്പിടിപ്പിക്കുന്നതിൽ
ഇപ്പോൾ ഏറ്റവും കൂടുതൽ പരീക്ഷണം നടക്കുന്ന മേഖല വൈദ്യശാസ്ത്ര രംഗമാണെന്ന് തോന്നുന്നു. ഓരോ ദിവസവുമെന്ന രീതിയിൽ അവിശ്വസനീയമായ കാര്യങ്ങളാണ് ഡോക്ടർമാർ വിജയകരമായി നിർവഹിക്കുന്നത്. അമൂല്യമായ മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയുള്ള പരീക്ഷണങ്ങൾ നടത്താനും ഭിഷഗ്വരന്മാർ തയ്യാറാവുന്നുണ്ട്. അറ്റുപോയ കൈ തുന്നിപ്പിടിപ്പിക്കുന്നതിൽ ഇപ്പോൾ പുതുമയൊന്നുമില്ല. എന്നാൽ അറ്റു പോയ കൈ കാലിൽ തുന്നിപ്പിടിപ്പിച്ച് വളർത്തുന്നത് ആദ്യമായാണ് കേൾക്കുന്നത്. ചൈനയിലെ ഡോക്ടർമാർ അത്തരമൊരു സാഹസത്തിനും തയ്യാറായെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അറ്റുപോയ കൈ മരിക്കാതിരിക്കാൻ ആദ്യം കാലിൽ തുന്നിപ്പിടിപ്പിച്ചു വളർത്തുകയായിരുന്നു സർജർമാർ ചെയ്തത്. തുടർന്ന് ഒരു മാസത്തിന് ശേഷം അത് വീണ്ടും തുന്നി ചേർത്ത് ജീവൻ നൽകുകയായിരുന്നു.
ആദ്യം കാലിൽ തുന്നിപ്പിടിപ്പിച്ച് സജീവമാക്കിയ കൈ ഒരു മാസത്തിന് ശേഷം യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിക്കുകയായിരുന്നു. അറ്റുപോയ കൈയുടെ നാഡികളും ഞരമ്പുകളും പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയായിരുന്നു കൈ, കാലിൽ ഗ്രാഫ്റ്റ് ചെയ്തിരുന്നത്. സെൻട്രൽ ചൈനയിലെ ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാൻഗ്ഷയിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടന്നത്. ഫാക്ടറി തൊഴിലാളിയായ സൗ ആണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജോലിക്കിടെ സ്പിന്നിങ് ബ്ലേഡ് മെഷീനിൽ കുടുങ്ങി അയാളുടെ കൈ അറ്റു പോവുകയായിരുന്നു. തുടർന്ന് ഇയാളെ ചൻഗ്ഷയിലെ സിയാൻഗ്യ ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു.
ഇവിടുത്തെ മൈക്രോസർജറി തലവനായ ഡോ. താൻഗ് ജുയുവാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.ഇതിന് മുമ്പ് 2013ലായിരുന്നു ഡോ.താൻഗും സംഘവും ഇതേ പോലുള്ള ഒരു ശസ്ത്രക്രിയ നടത്തിയിരുന്നത്. മുറിഞ്ഞ കൈക്കേറ്റ പരുക്ക് വളരെ ശോചനീയമായതിനാൽ അത് യഥാസ്ഥാനത്ത് തുന്നിച്ചേർക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു അത്. ഇതിന് പകരം കൈയിലെ നാഡീഞരമ്പുകളെ വളർത്തി കൈ പുനരുജ്ജീവിപ്പിക്കാൻ വേറെ എവിടെയെങ്കിലും തുന്നിച്ചേർത്ത് വളർത്തുകയെ നിവൃത്തിയുണ്ടായിരുന്നുള്ളുവെന്നാണ് ഡോക്ടർമാർ പറയുന്നത്.തുടർന്നാണ് തങ്ങൾ രോഗിയുടെ കൈ വലത്തെ കാലിൽ തുന്നിപ്പിടിപ്പിച്ചതെന്നാണ് ഡോ. താംഗ് പറയുന്നത്.
ഒരു മാസത്തിനകം കൈയിലെ നാഡിഞെരമ്പുകൾ പുനരുജ്ജീവിക്കുകയും കൈ യഥാസ്ഥാനത്ത് തുന്നിച്ചേർക്കുകയുമായിരന്നു. 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോ. താൻഗും കൂട്ടരും ഈ ദൗത്യം വിജയിപ്പിച്ചത്. ഇപ്പോൾ രോഗിക്ക് കൈവിരലുകൾ ചലിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൈ പഴയസ്ഥിതിയിലെത്തി പൂർണമായും ഉപയോഗിക്കണമെങ്കിൽ കുറച്ച് കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.