- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അക്രഡിറ്റേഷൻ പരീക്ഷ അഞ്ചു തവണ തോൽക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഖത്തറിൽ ജോലി ചെയ്യാൻ വിലക്ക് ഏർപ്പെടുത്തും
ദോഹ; ഖത്തറിൽ ജോലി ചെയ്യുന്നതിനുള്ള അക്രഡിറ്റേഷൻ പരീക്ഷ അഞ്ചു തവണ തോൽക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജോലി ചെയ്യാൻ വിലക്ക് ഏർപ്പെടുത്തുമെന്ന് സുപ്രീം ഹെൽത്ത് കൗൺസിൽ. ജനറൽ പ്രാക്ടീഷണർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾ എന്നിവർക്കാണ് ഇത്തരത്തിൽ അക്രഡിറ്റേഷൻ പരീക്ഷയിൽ അഞ്ചു തവണ തോറ്റാൽ വിലക്ക് ഏർപ്പെടുത്തുന്
ദോഹ; ഖത്തറിൽ ജോലി ചെയ്യുന്നതിനുള്ള അക്രഡിറ്റേഷൻ പരീക്ഷ അഞ്ചു തവണ തോൽക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജോലി ചെയ്യാൻ വിലക്ക് ഏർപ്പെടുത്തുമെന്ന് സുപ്രീം ഹെൽത്ത് കൗൺസിൽ. ജനറൽ പ്രാക്ടീഷണർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾ എന്നിവർക്കാണ് ഇത്തരത്തിൽ അക്രഡിറ്റേഷൻ പരീക്ഷയിൽ അഞ്ചു തവണ തോറ്റാൽ വിലക്ക് ഏർപ്പെടുത്തുന്നത്. മുമ്പ് ഒരാൾ ഈ പരീക്ഷ എത്ര തവണ വേണമെങ്കിലും എഴുതാമായിരുന്നു.
പുതിയ ചട്ടത്തോടെ മൂന്ന് തവണ അക്രഡിറ്റേഷൻ പരീക്ഷയിൽ പാസാകാനായില്ലെങ്കിൽ അടുത്ത പരീക്ഷയെഴുതാൻ ആറ് മാസം കഴിയണം. ആകെ അഞ്ച് തവണ മാത്രമാണ് പരീക്ഷ എഴുതാൻ കഴിയുക. അതേസമയം ഇതിനോടകം അഞ്ചു തവണ അക്രഡിറ്റേഷൻ പരീക്ഷ എഴുതി കഴിഞ്ഞിട്ടുള്ളവരുടെ കാര്യം പ്രത്യേകം പരിഗണിക്കുന്നതായിരിക്കും. പുതിയ തീരുമാനം വ്യക്തമാക്കിക്കൊണ്ട് സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലേക്ക് സർക്കുലറും അയച്ചിട്ടുണ്ട്. ഏകീകൃത നയത്തിനും മത്സരത്തിനും വഴിവയ്ക്കാൻ വേണ്ടിയാണ് പുതിയ രീതി അവലംബിക്കുന്നതെന്ന് സുപ്രീം ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി.
പരീക്ഷ നടത്തുന്നത് ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത് അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ആരോഗ്യ പ്രൊഫഷണലുകൾക്കുണ്ടോ എന്ന് ഉറപ്പിക്കുന്നതിനാണ്. പരീക്ഷയിൽ ജയിക്കുകയാണെങ്കിൽ അവർക്ക് ലൈസൻസിന് വേണ്ടി അപേക്ഷിക്കാം. ആരോഗ്യ സംവിധാനത്തിന്റെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികളിലൂടെ ഏതാനും വർഷമായി കടന്ന് പോകുന്നുണ്ട്. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ആരോഗ്യമേഖലയിൽ ജോലിനേടുന്നത് രണ്ട് വർഷം മുമ്പ് കൂടിയ സാഹചര്യത്തിൽ കർശന പരിശോധനകൾ ആണ് അധികൃതർകൈകൊണ്ടിരുന്നത്.
ഡോക്ടർമാരാകാൻ സമർപ്പിക്കുന്ന അപേക്ഷകളിൽ 13 ശതമാനവും പാരമെഡിക്കിൽ തസ്തികയിലേക്ക് സമർപ്പിക്കുന്നതിൽ 21 ശതമാനവും വ്യാജ സർട്ടിഫിക്കറ്റുകളാണ്. 2012ൽ നഴ്‌സിങ് തസ്തികയിലെ 66 ശതമാനം പേരും യോഗ്യതകളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിരുന്നു.