- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചുള്ള തീരുമാനം നീണ്ട് പോകുന്നതിൽ പ്രതിഷേധവുമായി സൗത്ത് ഓസ്‌ട്രേലിയയിലെ ഡോക്ടർമാർ; സൂചനാ പണിമുടക്കിന്റെ ഭാഗമായി ഇന്ന് ജോലിയിൽ നിന്ന് വിട്ട് നില്ക്കും
അഡലൈഡ് : സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചുള്ള തീരുമാനം നീണ്ട് പോകുന്നതിൽ പ്രതിഷേധവുമായി സൗത്ത് ഓസ്‌ട്രേലിയയിലെ ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. നൂറുകണക്കിന് സർക്കാർ ഡോക്ടർമാർ ആണ് സമരവുമായി രംഗത്തിറങ്ങുന്നത്. ഡോക്ടർമാരുടെ ശമ്പള സേവന വ്യവ്സ്ഥകളിൽ പുതിയ തീരുമാനം എടുക്കാതെ കാലതാമസം നേരിടുന്നതാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിന് കാരണം.ഡോക്ടർമാരുടെ ശമ്പളത്തിൽ 1.5 ശതമാനം വർധന ഒരു മാസംമുമ്പ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നതായി യൂണിയൻ നേതാക്കൾ പറഞ്ഞു. എന്നാൽ ഈ വാഗ്ദാനം യൂണിയൻ അംഗങ്ങൾ ഒന്നടങ്കം തള്ളിക്കളഞ്ഞിരുന്നു. നഴ്സുമാർക്കും മറ്റ് പാരാമെഡിക്കൽ ജീവനക്കാർക്കും അടുത്തിടെ 2.5 ശതമാനം വേതന വർധനവ് സർക്കാർ നൽകി. എന്നാൽ ഡോക്ടർമാരുടെ ശമ്പളം സംബന്ധിച്ച കരാറിന്റെ കാലാവധി 2016 ഏപ്രിലിൽ അവസാനിച്ചെങ്കിലും ഇതുവരെ പുതിയ കാരാർ ആയി്ട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. അടിയന്തര ചികിത്സയെയും സർജറിയെയും ഐസിയു സേവനത്തെയും സമരം ബാധിക്കില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഡോക്ടർമാർ പണിമുടക്കിലേക്കു തിരിയുന്നത്. രാവ
അഡലൈഡ് : സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചുള്ള തീരുമാനം നീണ്ട് പോകുന്നതിൽ പ്രതിഷേധവുമായി സൗത്ത് ഓസ്‌ട്രേലിയയിലെ ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. നൂറുകണക്കിന് സർക്കാർ ഡോക്ടർമാർ ആണ് സമരവുമായി രംഗത്തിറങ്ങുന്നത്.
ഡോക്ടർമാരുടെ ശമ്പള സേവന വ്യവ്സ്ഥകളിൽ പുതിയ തീരുമാനം എടുക്കാതെ കാലതാമസം നേരിടുന്നതാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിന് കാരണം.ഡോക്ടർമാരുടെ ശമ്പളത്തിൽ 1.5 ശതമാനം വർധന ഒരു മാസംമുമ്പ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നതായി യൂണിയൻ നേതാക്കൾ പറഞ്ഞു. എന്നാൽ ഈ വാഗ്ദാനം യൂണിയൻ അംഗങ്ങൾ ഒന്നടങ്കം തള്ളിക്കളഞ്ഞിരുന്നു.
നഴ്സുമാർക്കും മറ്റ് പാരാമെഡിക്കൽ ജീവനക്കാർക്കും അടുത്തിടെ 2.5 ശതമാനം വേതന വർധനവ് സർക്കാർ നൽകി. എന്നാൽ ഡോക്ടർമാരുടെ ശമ്പളം സംബന്ധിച്ച കരാറിന്റെ കാലാവധി 2016 ഏപ്രിലിൽ അവസാനിച്ചെങ്കിലും ഇതുവരെ പുതിയ കാരാർ ആയി്ട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.
അടിയന്തര ചികിത്സയെയും സർജറിയെയും ഐസിയു സേവനത്തെയും സമരം ബാധിക്കില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഡോക്ടർമാർ പണിമുടക്കിലേക്കു തിരിയുന്നത്. രാവിലെ മുതൽ ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന ഡോക്ടർമാർ ഉച്ചകഴിഞ്ഞ് ജോലിക്കു ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.