ഡബ്ലിൻ: മെയ്‌നൂത്ത് സെന്റ പാട്രിക്സ് കോളേജിൽ നിന്നും ആരാധനാക്രമ ശാസ്ത്രത്തിൽ (Liturgical Theology) റെവ.കെ . ജെയിംസൺ പള്ളിക്കുന്നിലിന് ഡോക്ടറേറ്റ് ലഭിച്ചു. 'വിശുദ്ധ കുർബാന ആരാധനാ ക്രമം : മലങ്കര മാർത്തോമാ സിറിയൻ സഭകളുടെ അടിസ്ഥാനത്തിൽ' എന്ന വിഷയത്തിനാണ് തനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.

കൊട്ടാരക്കര പള്ളിക്കുന്നിൽ കുടുംബാംഗമായ റെവ.കെ .ജെയിംസൺ 2010-2013 കാലയളവിൽ അയർലണ്ടിലെ മാർത്തോമാ സഭാകൂട്ടായ്മകളിൽ ഇടയനായിരുന്നു. നിലവിൽ സ്വിറ്റ്‌സർലണ്ട്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലെ മാർത്തോമാ സഭകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്നു.
ദൈവശാസ്ത്രത്തിലും, സാമൂഹിക ശാസ്ത്രത്തിലും ഉന്നത ബിരുദങ്ങൾ കൈവശമുള്ള റെവ.കെ.ജെയിംസൺ പള്ളിക്കുന്നിൽ അറിയപ്പെടുന്ന എഴുത്തുകാരനും, പ്രാഗത്ഭ്യമുള്ള പ്രാസംഗികനും കൂടാതെ മിക്ക സഭാവിഭാഗങ്ങൾക്കിടയിലും പ്രമുഖനായ വ്യക്തിയുമാണ്.