- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
നിഴൽ തീരുന്നിടം; അഷ്‌റഫ് താമരശേരിയുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചു
ദുബായ്: പ്രവാസി ഭാരതീയ പുരസ്‌കാരം നൽകി ആദരിച്ച അഷ്‌റഫ് താമരശേരിയുടെ ജീവിതത്തെയും കർമ മേഖലയെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന നിഴൽ തീരുന്നിടം ഡോക്യുമെന്ററിയുടെ ചിത്രീകരണം നാട്ടിലും ഗൾഫിലുമായി പൂരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൂവായിരത്തോളം മൃതദേഹങ്ങൾ യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ കയറ്റി അയച്ച അഷ
ദുബായ്: പ്രവാസി ഭാരതീയ പുരസ്‌കാരം നൽകി ആദരിച്ച അഷ്‌റഫ് താമരശേരിയുടെ ജീവിതത്തെയും കർമ മേഖലയെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന നിഴൽ തീരുന്നിടം ഡോക്യുമെന്ററിയുടെ ചിത്രീകരണം നാട്ടിലും ഗൾഫിലുമായി പൂരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൂവായിരത്തോളം മൃതദേഹങ്ങൾ യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ കയറ്റി അയച്ച അഷ്‌റഫ് താമരശേരിയുടെ നിസ്വാർത്ഥ സേവനപ്രവർത്തനങ്ങൾ യു.എ.ഇയിൽ വസിക്കുന്ന ജനങ്ങൾ ഒന്നടങ്കം അംഗീകരിച്ചതാണ്. ഇന്ത്യയുടെ വിശിഷ്യാ കേരളീയ സമൂഹത്തിന്റെ യശസ്സുയർത്തിപ്പിടിച്ച് സേവന രംഗത്ത് ഒറ്റയാൾ പോരാട്ടംനടത്തുന്ന അഷ്‌റഫ് താമരശേരിയുടെ ജീവിതം പകർത്തുന്ന ചിത്രം മലയാളത്തിനു പുറമെ അറബിയിലും ഇംഗ്‌ളീഷിലും ഡബ്ബ് ചെയ്യുന്നുണ്ട്.
റിജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.പി.ശംസുദ്ധീൻ ബിൻ മുഹിയുദീൻ സ്വിച് ഓൺ കർമം നിർവഹിച്ചു. രചനയും സംവിധാനാവും നിർവഹിക്കുന്ന അമ്മാർ കിഴുപറമ്പ്,അഷ്‌റഫ് താമരശ്ശേരി, കാമറാമാൻ അഷ്‌റഫ് അലി, ഓപൺ പേജ് സിഇഒയും ഡോകുമെന്ററി നിർമ്മാതാവുമായ ഫൈസൽ മേലടി, ഗൾഫ് മെയിൽ എഡിറ്റർ ഇൻ ചാർജ്ജ് ഇ.കെ. ദിനേശൻ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനുവരി 28 നു ദുബൈ ഖിസൈസ് ന്യൂ വേൾഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ലയം 2016 ൽ ആദ്യ പ്രദർശനം നടക്കും.