- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പൊട്ടി പൊളിഞ്ഞു നിക്കർ കീറിയ വിജയ് മല്യയും സഹാറയും ഒക്കെ ശമ്പളം കൊടുക്കുന്നില്ലായിരുന്നുവെങ്കിലും ഐപിഎൽ കളി നടത്തിയത് ഓർമയുണ്ടല്ലോ? ഇപ്പോൾ അത് പോലെ ഉള്ളവർ ബിറ്റ്കോയിൻ പരിപാടിയാണെന്നാണ് സംശയം; നോട്ട് നിരോധനവും ബിറ്റ്‌കോയിന്റെ കുതിച്ചുകയറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് നിരീക്ഷിക്കുന്നു ബൈജു സ്വാമി
തിരുവനന്തപുരം: ബിറ്റ്‌കോയിൻ എന്ന സാങ്കൽപിക കറൻസിയെ കുറിച്ചാണ് എല്ലായിടത്തും ഇപ്പോൾ സംസാരം.ബിറ്റ്‌കോയിന്റെ വിനിമയമൂല്യം രണ്ടാഴ്ച് മുമ്പ് 12,000 ഡോളർ എന്ന മാന്ത്രിക സംഖ്യ കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഈ വർഷമാദ്യം 1000 ഡോളറിൽ താഴെയായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. ബിറ്റ്‌കോയിന്റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ദ്ധർ കാണുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ അഞ്ചു ലക്ഷം അതിസമ്പന്നരായ ബിറ്റ്കോയിൻ ഇടപാടുകാർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് നൽകിയതും വാർത്തയായി.ആർബിഐയുടെയോ റെഗുലേറ്ററി അഥോറിറ്റിയുടെയോ അംഗീകാരമില്ലാത്ത ബിറ്റ്കോയിൻ ഇടപാടുകൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പ് വ്യക്തമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച രാജ്യത്തെ ഏഴ് ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ പരിശോധന നടത്തിയിരുന്നു. അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്കോയിൻ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടുകളും വരുന്നു. ഇരുവർക്കുമായി രണ്ടര വർഷം മുമ്പ് 1.6 കോടി മൂല്യമുണ്
തിരുവനന്തപുരം: ബിറ്റ്‌കോയിൻ എന്ന സാങ്കൽപിക കറൻസിയെ കുറിച്ചാണ് എല്ലായിടത്തും ഇപ്പോൾ സംസാരം.ബിറ്റ്‌കോയിന്റെ വിനിമയമൂല്യം രണ്ടാഴ്ച് മുമ്പ് 12,000 ഡോളർ എന്ന മാന്ത്രിക സംഖ്യ കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഈ വർഷമാദ്യം 1000 ഡോളറിൽ താഴെയായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. ബിറ്റ്‌കോയിന്റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ദ്ധർ കാണുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ അഞ്ചു ലക്ഷം അതിസമ്പന്നരായ ബിറ്റ്കോയിൻ ഇടപാടുകാർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് നൽകിയതും വാർത്തയായി.ആർബിഐയുടെയോ റെഗുലേറ്ററി അഥോറിറ്റിയുടെയോ അംഗീകാരമില്ലാത്ത ബിറ്റ്കോയിൻ ഇടപാടുകൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പ് വ്യക്തമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച രാജ്യത്തെ ഏഴ് ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ പരിശോധന നടത്തിയിരുന്നു.
അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്കോയിൻ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടുകളും വരുന്നു. ഇരുവർക്കുമായി രണ്ടര വർഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് മൂല്യം വർധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഈ പശ്ചാത്തലത്തിൽ, നോട്ട് നിരോധനവും ബിറ്റ്‌കോയിനും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് ബൈജു സ്വാമി
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'സാമ്പത്തിക മാനേജ്മന്റ് രംഗത്തെ എന്റെ ഒരു നിഗമനവും എത്ര തന്നെ വൈൽഡ് ആയാലും സാധാരണ ഗതിയിൽ തെറ്റാറില്ല. അത് എന്തെങ്കിലും എഴുതുന്നതിനു മുൻപ് കുറച്ചു നാൾ അതിനെക്കുറിച്ച് ചെറിയ ഗവേഷണം നടത്തുന്നതുകൊണ്ടാണ്. തെറ്റിപ്പോയാൽ അത് ഞാൻ എഴുതാറും ഉണ്ട്. ഇത്രയും ആമുഖം താഴെപറയുന്ന കാര്യം ഊഹാപോഹം എന്ന് ചിലർ ആക്ഷേപിക്കാൻ സാധ്യത ഉള്ളതുകൊണ്ടാണ്. എയർടെൽ വിഷയത്തിലും ജിഎസ്ടി വിഷയത്തിലും ഒക്കെ ഉള്ള പരിഹാസം എനിക്ക് മറക്കാൻ പറ്റില്ലല്ലോ?
ക്രിപ്‌റ്റോ കറൻസികളുടെ കുതിച്ചു കയറ്റവും ഡീ മോണിറ്റൈസേഷനും തമ്മിൽ ഞാൻ ചില ഡാറ്റയുടെ സഹായത്തോടെ ഒരു ചില്ലറ പഠനം നടത്തുകയായിരുന്നു. രണ്ടും തമ്മിൽ ഒരു പോസിറ്റീവ് കോ റിലേഷൻ ഉണ്ട്. ഇപ്പോളും 'നോട്ടെണ്ണി തീരാത്തതും' ആർക്കും മനുഷ്യന് മനസിലാകുന്ന ഒരു കാരണം പറയാൻ കഴിയാത്തതുമായ നോട്ടു നിരോധനം സമയത്തു പടുകൂറ്റൻ കള്ളപ്പണക്കാർ അവരുടെ സമ്പത്തു രാജ്യത്തിന് പുറത്തു കടത്താൻ ക്രിപ്‌റ്റോ കറൻസി ആയ ബിറ്റ്കയ്നിനെ ഉപയോഗിച്ചിട്ടുണ്ടാവണം.
ഒരു രീതിയിലും ട്രെയ്‌സ് ചെയ്യാനാവാത്ത രീതിയിൽ സമ്പത്ത്് പുറത്തു കടത്താൻ പണ്ട് കീ മാൻ ,മൊണാകൊ ,ചാനെൽ ഐലന്റുകൾ ,ഓഹരി വിപണികൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും 200 -300 ബില്യൺ ഡോളർ ഒന്നും വിപണിയിൽ ഭൂകമ്പം ഉണ്ടാക്കാതെ അതിർത്തി കടത്താൻ ആവില്ല. പണ്ട് ഇങ്ങനെ അതിർത്തി കടത്തേണ്ടവർ ഉപയോഗിച്ചത് ഐപിഎൽ ആണ്.
പൊട്ടി പൊളിഞ്ഞു നിക്കർ കീറിയ വിജയ് മല്യയും സഹാറയും ഒക്കെ ശമ്പളം കൊടുക്കുന്നില്ലായിരുന്നുവെങ്കിലും ഐപിഎൽ കളി നടത്തിയത് ഓർമയുണ്ടല്ലോ? ഇപ്പോൾ അത് പോലെ ഉള്ളവർ ബിറ്റ്‌കോയിൻ ഉപയോഗിച്ച് എന്ന് ഞാൻ വ്യക്തമായും സംശയിക്കുന്നു. അങ്ങനെ ആണെങ്കിൽ ഇനി ഒരു കാര്യമേ മിച്ചമുള്ളൂ.
പഴയ ഹിന്ദി സിനിമയിലെ തടിയൻ പൊലീസുകാരനും മെലിഞ്ഞു ഈർക്കിലി പോലെ പൊലീസുകാരനും കൊള്ള നടന്നതിന് ശേഷം ഉള്ള 'അന്വേഷണം' ഉണ്ടല്ലോ ? അത് പോലെ സിബിഐ യുടെ ഒരു അന്വേഷണം. വല്ല ചെറ്യേ മീനിനെയും ലവന്മാർ പിടിച്ചു പിന്നെ കേസായി,വക്കീലന്മാർക് ഒരു പത്തു മുപ്പതു കൊല്ലം ഫീസായി, ചാനലിൽ ചർച്ച ആയി. അതും കൂടി കേട്ടാൽ പിന്നെ അടുത്ത തരികിട എന്താണ് എനിക്ക് ഗവേഷണം തുടങ്ങാമായിരുന്നു.'