പസഡീന(ടെക്സസ്): വില്ലൊ ഓക്ക് ടൗൺഹോം കോംപ്ലക്സിൽ പതിനൊന്നു വയസ്സുള്ള പെൺകുട്ടി വീട്ടിലെ വളർത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു. സെപ്റ്റംബർ 2 ഞായറാഴ്ച യായിരുന്നു സംഭവം .

രാവിലെ പതിനൊന്നു മണിയോടുകൂടി ഡാർക്ക് ഗ്രേ എസ്.യു.വിൽ എത്തിയ അജ്ഞാതനായ ഒരാൾ വാഹനത്തിൽ നിന്നറങ്ങി കുട്ടിയുടെ കൈപിടിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കൂടെ ഉണ്ടായിരുന്ന 'റെ' എന്ന നായ കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് ഇയാളുടെ കാലിൽ കയറി കടിച്ചു. നായയെ തട്ടി മാറ്റാൻ ശ്രമിച്ചുവെങ്കിലും കടി വിടാൻ നായയും തയ്യാറായില്ല. ഒരു വിധം കാലിൽ നിന്നും നായയെ അടിച്ചുമാറ്റി വന്ന വാഹനത്തിൽ ഓടി കയറി പ്രതി രക്ഷപ്പെടുകയായിരുന്നു.

വാഹനത്തിന്റെയും, പ്രതിയുടെയും ചിത്രം അടുത്തുള്ള ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പസഡീന പൊലീസ് അറിയിച്ചും. പ്രതിയെ ഇതുവരേയും പിടികൂടാനായില്ല. വളർത്തുനായയുടെ സന്ദർഭോചിതമായ ഇടപെടൽ മകളുടെ ജീവൻ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. മനുഷ്യന് വളർത്തുനായ പലപ്പോഴും, പല സന്ദർഭങ്ങളിലും രക്ഷകനാകുമെങ്കിലും, അക്രമാസക്തമായി മാറി മരണത്തിലേക്കു നയിക്കുന്ന സന്ദർഭവും നിരവധിയാണ്.