നി നായയെക്കൂടെ കൂട്ടി നടക്കാനിറങ്ങുന്നവർ ഇനി ജാഗ്രതേയെടുത്തോളൂ. നായകളുടെയുടെ വിസർജ്യം നടക്കുന്ന വഴിയിൽ വീണാൽ പിഴ ഈടാക്കാൻ കോർക്ക് സിറ്റി കൗൺസിൽ നടപടി ശക്തമാക്കി. ഏഴു വർഷം മുൻപ് പൊതു നിരത്തിൽ ഇത് അനുവദിക്കില്ലെന്ന് പൊതു അറിയിപ്പ് നൽകിയെങ്കിലും കാര്യമായ പുരോഗതി വരാത്താണ് കർശന നടപടിയെടുക്കാൻ കാരണം.

നടപടിയുടെ ഭാഗമായി നിരീക്ഷണത്തിനു സി.സി.ടി.വി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 150 യൂറോ ആണ് പിഴയായി ആയി ഉടമകളിൽ നിന്നും ഈടാക്കുന്നത്. 2010 മുതൽ 2017 വരെ പിഴ ഈടാക്കാനുള്ള നിയമം നിലവിൽ വന്നെങ്കിലും റോഡുകൾ വൃത്തിയായിരുന്നതിനാൽ തത്കാലം നിർത്തിവെയ്ക്കുകയായിരുന്നു.

നഗരത്തിൽ മാലിന്യം നിക്ഷേപിക്കാനുള്ള ബിൻ വെച്ചിട്ടുണ്ടെങ്കിലും ആരും ഇത് ഉപയോഗിക്കുന്നില്ല; പകരം വിസർജ്യം റോഡിൽ തന്നെ കിടക്കുന്നതു പതിവായ സാഹചര്യത്തിലാണ് സിറ്റി കൗൺസിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. മാർച്ച് 8 മുതൽ ഫൈൻ ഈടാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു