- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നാകാനൊരുങ്ങി ദോഹ; അന്തിമ പട്ടികയിൽ ഇടം നേടി രാജ്യം; നിരക്ഷരത ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളിലൊന്നെന്നും പഠനം
ദോഹ: ലോകത്തിലെ പുതിയ ഏഴ് അത്ഭുതനഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയ ദോഹയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി.നിരക്ഷരതക്കെതിരെയുള്ള പോരാട്ടത്തിൽ അറബ് രാജ്യങ്ങളിൽ മുൻപന്തിയിൽ ഖത്തറെന്ന് ഈജിപ്ഷ്യൻ സ്റ്റാറ്റിസ്റ്റിക്‌സ് അഥോറിറ്റിയുടെ പഠനം കണ്ടെത്തിയതൊടെ ദോഹയ്ക്ക് മറ്റ് അറബ് രാജ്യങ്ങൾക്കിടിയിൽ തന്നെ പുത
ദോഹ: ലോകത്തിലെ പുതിയ ഏഴ് അത്ഭുതനഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയ ദോഹയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി.നിരക്ഷരതക്കെതിരെയുള്ള പോരാട്ടത്തിൽ അറബ് രാജ്യങ്ങളിൽ മുൻപന്തിയിൽ ഖത്തറെന്ന് ഈജിപ്ഷ്യൻ സ്റ്റാറ്റിസ്റ്റിക്‌സ് അഥോറിറ്റിയുടെ പഠനം കണ്ടെത്തിയതൊടെ ദോഹയ്ക്ക് മറ്റ് അറബ് രാജ്യങ്ങൾക്കിടിയിൽ തന്നെ പുതിയ മാനം കൈവന്നിരിക്കുന്നു.
ലോകാത്ഭുതങ്ങളെ തിരഞ്ഞെടുക്കുന്ന അന്തിമ പട്ടികയിലെ പതിനാല് നഗരങ്ങൾ ഉൾപ്പെട്ടതിലാണ് ദോഹയും ഇടംപിടിച്ചത്.ഡിസംബർ ഏഴിനാണ് പുതിയ ഏഴ് അത്ഭുതനഗരങ്ങളെ പ്രഖ്യാപിക്കുന്നത്. ന്യൂ സെവൻ വണ്ടേഴ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ ബെർണാഡ് വെബറാണ് നഗരങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ജിസിസി രാജ്യങ്ങളിലെ
നഗരങ്ങളിൽ ദോഹ മാത്രമാണ് അന്തിമപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.220രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1200നോമിനേഷനുകളിൽ നിന്നാണ് വിവിധ തലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ദോഹ ഉൾപ്പടെ പതിന്നാല് നഗരങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.ദോഹയ്ക്ക് പുറമെ സ്പാനിഷ് നഗരമായ ബാർസിലോണ, ലെബനോൻ നഗരം ബെയ്‌റൂത്ത്, അമേരിക്കൻ നഗരമായ ഷിക്കാഗോ, ദക്ഷിണാഫ്രിക്കൻ നഗരമായ ഡർബൻ, ക്യൂബൻ നഗരം ഹവാന, മലേഷ്യൻ നഗരം ക്വാലാലംപൂർ, ബൊളീവിയൻ നഗരമായ ലാ പാസ്, ബ്രിട്ടീഷ് നഗരം ലണ്ടൻ, മെക്‌സിക്കോയിലെ മെക്‌സിക്കോസിറ്റി, ഓസ്‌ട്രേലിയിലെ പെർത്ത്, ഇക്വഡോറിലെ ക്വിറ്റോ, ഐസ്‌ലൻഡിലെ റെയ്ക്ജാവിക്, ഫിലിപ്പൈൻസിലെ വിഗാൻ നഗരങ്ങളാണ് അന്തിമ പതിന്നാലിൽ ഉൾപ്പെട്ടിരിക്കുന്നത്.
അവസാന 21നഗരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന തുർക്കിഷ് നഗരമായ ഇസ്താൻബുൾ, തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബങ്കോക്ക്, അർജന്റീനിയൻ നഗരമായ മെൻഡോസ, ഇന്ത്യൻ നഗരമായ മുംബൈ, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗ്, ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോൾ, ചൈനീസ് നഗരമായ ഷെൻസെൻ എന്നിവ കഴിഞ്ഞ എലിമിനേഷനിൽ പുറത്തായി.
ഒരു എലിമിനേഷൻ ഘട്ടം കൂടി കഴിഞ്ഞശേഷം ഡിസംബർ ഏഴിന് വിജയികളെ പ്രഖ്യാപിക്കും. പുതിയ ഏഴ് ലോകാത്ഭുതങ്ങൾ, പുതിയ ഏഴ് പ്രകൃതിയുടെ അത്ഭുതങ്ങൾ എന്നിവയ്ക്കുശേഷം നടക്കുന്ന മൂന്നാമത്തെ ക്യാമ്പയിനാണ് പുതിയ ഏഴ് അത്ഭുത നഗരങ്ങളെ കണ്ടെത്താനുള്ള മത്സരം.
Next Story