ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘനീരം വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഫീസ് ഈടാക്കുന്നു. ദീർഘനേരത്തേക്ക് വാഹനം നിർത്തിയിടുന്നവർക്കാണ് ഏപ്രിൽ മുതൽ ഫീസ് ഈടാക്കിത്തുടങ്ങിയത്.

ഓരോ മണിക്കൂറിനും രണ്ട് റിയാലാണ് നൽകേണ്ടത്. ഓരോ 24 മണിക്കൂറിനും 45 റിയാൽ ഫീസ് നൽകണം. പാർക്കിങ്ങിന് നൽകിയ ടിക്കറ്റ് കളഞ്ഞ് പോയാൽ 35 റിയാലാണ് പിഴ. പാർക്കിങ് സ്ഥലത്ത് നിന്ന് എയർപോർട്ട് ടെർമിനലിലേക്ക് ഓരോ 1520 മിനിറ്റ് ഇടവിട്ട് സൗജന്യ ബസ്
സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബസ്സിനുള്ളിൽ പെട്ടികളും സാധനങ്ങളും വെക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടാകണമെന്നില്ല.

മൾട്ടി സ്റ്റോറി ഷോർട്ട് ടേം പാർക്കിങ് സ്ഥലത്ത് ആദ്യ അര മണിക്കൂർ സൗജന്യമാണ്. അതിന് ശേഷമുള്ള ഓരോ മണിക്കൂറിനും അഞ്ച് റിയാൽ ഈടാക്കും. തുക മുൻകൂട്ടി അടയ്‌ക്കേണ്ടതുമാണ്. റംസാനിൽ ചെക്ക് ഇൻ മേഖലയിലും പരിസരത്തുമുള്ള ഭക്ഷണശാലകൾ നോമ്പ് നേരങ്ങളിൽ
അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, എമിഗ്രേഷൻ കഴിഞ്ഞ് കഴിഞ്ഞാൽ ആവശ്യമുള്ളവര്ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ഉണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു