- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വികസന പ്രവർത്തനങ്ങൾക്കായി പഴയ കെട്ടിടങ്ങൾ പൊളിക്കുന്നു; കിടപ്പാടമില്ലാതെ നെട്ടോട്ടമോടി പ്രവാസികൾ
ദോഹ: രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങൾ വ്യാപകമായി പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെ ദോഹയിൽ താമസ സ്ഥലങ്ങൾക്കായി പ്രവാസികൾ നെട്ടോട്ടത്തിൽ. കുടുംബം കൂടെയുള്ള സാധാരണക്കാരായ പ്രവാസികൾക്കാണ് കനത്ത വാടക മൂലം താമസത്ഥലങ്ങൾ ലഭിക്കാതെ വെട്ടിലായിരിക്കുന്നത്.പുതിയ വില്ലകളും ഫ്‌ളാറ്റുകളും തേടുന്നവരെ കാത്തിരിക്കുന്ന
ദോഹ: രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങൾ വ്യാപകമായി പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെ ദോഹയിൽ താമസ സ്ഥലങ്ങൾക്കായി പ്രവാസികൾ നെട്ടോട്ടത്തിൽ. കുടുംബം കൂടെയുള്ള സാധാരണക്കാരായ പ്രവാസികൾക്കാണ് കനത്ത വാടക മൂലം താമസത്ഥലങ്ങൾ ലഭിക്കാതെ വെട്ടിലായിരിക്കുന്നത്.പുതിയ വില്ലകളും ഫ്‌ളാറ്റുകളും തേടുന്നവരെ കാത്തിരിക്കുന്നത് താങ്ങാനാവാത്ത വാടകയാണെന്നതാണ് ഏറ്റവും വിഷമമേറിയ കാര്യം.
ദോഹയുടെ സിരാകേന്ദ്രമായിരുന്ന അൽ അസ്മഖ് മേഖലയിൽ നിന്ന് നൂറുക്കണക്കിന് താമസക്കാർക്കാണ് ഒഴിയേണ്ടിവന്നത്. മുശൈരിബ് ഡൗൺ ടൗൺ പദ്ധതിയുടെ സമീപത്തുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങളും ധാരാളം ഒഴിപ്പിക്കുന്നുണ്ട്. ഈ ഭാഗത്തെ റോഡുകൾ പോലും
അധികൃതർ അടച്ചുതുടങ്ങി.
താമസ സ്ഥലത്തിന്റെ ദൗർലഭ്യവും കനത്ത വാടകയും കാരണം പല പ്രവാസികളും ഖത്തറിൽ തുടരാനും കുടുംബത്തെ തിരിച്ചുവിടാനും കഴിയാത്ത അവസ്ഥയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള പ്രയാസം കാരണമാണ് പലരും ഇവിടെ പിടിച്ചുനിൽക്കേണ്ട അവസ്ഥയിലുമാണ്.