- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ ഖുർആൻ എക്സിബിഷൻ സംഘടിപ്പിച്ചു
ഖുർആനറിയാം പൊരുളറിയാം' എന്ന ശീർഷകത്തിൽ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ നടത്തി വന്ന രണ്ടു മാസത്തെ ഖുർആൻ കാമ്പയിനിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഖുർആൻ എക്സിബിഷൻ മദ്റസ പി.ടി.എ പ്രസിഡന്റ് ഡോ.അമാനുല്ല വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.എസ്.എ റസാഖ് , ഉപ പ്രധാനാധ്യാപകൻ എം ടി സഫീർ, എം ടി സിദ്ധീഖ് ,അബുലൈസ ് മുഹമ്മദ് അലി .പി എന്നിവർ സന്നിഹിതരായിരുന്നു. ഖുർആനിൽ പരാമർശിച്ചിട്ടുള്ള സസ്യലതാദികൾ , ജീവ ജാലങ്ങൾ,ഫല വർഗങ്ങൾ , ഗാലക്സി ,ഗ്രഹണങ്ങൾ,പരാഗണം,മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങൾ,ഖുർആനിലെ മെഡിസിൻ, മഹാ വിസ്ഫോടന സിദ്ധാന്തംതുടങ്ങിയ ശാസ്ത്ര വിസ്മയം എന്നിവയുടെ ശാസ്ത്ര സൂചനകളുടെ ഖുർആനികാവിഷ്‌കാരം, പരലോക വിചാരണയുടെ പ്രതീകാത്മകാവതരണം ,ഇസ്ലാമിലെ മൂന്ന് പ്രധാന മസ്ജിദുകളുടെ ചരിത്രം വിളിച്ചറിയിക്കുന്ന ദൃശ്യങ്ങളും മോഡലുകളും, പ്രവാചകൻ മുഹമ്മദ് നബി യുടെ ഹിജ്്റ,ഗുഹാ വാസികൾ,സ്വാലിഹ് നബിയും ഒട്ടകവും ,യൂനുസ് നബിയും മൽസ്യവും ,മൂസാ നബിയുടെ വടിയും സർപ്പവും, സംസം കിണറിന്റെ കഥ,പ്രവാചകൻ ഇബ്റാ
ഖുർആനറിയാം പൊരുളറിയാം' എന്ന ശീർഷകത്തിൽ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ നടത്തി വന്ന രണ്ടു മാസത്തെ ഖുർആൻ കാമ്പയിനിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഖുർആൻ എക്സിബിഷൻ മദ്റസ പി.ടി.എ പ്രസിഡന്റ് ഡോ.അമാനുല്ല വടക്കാങ്ങര ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ എം.എസ്.എ റസാഖ് , ഉപ പ്രധാനാധ്യാപകൻ എം ടി സഫീർ, എം ടി സിദ്ധീഖ് ,അബുലൈസ ് മുഹമ്മദ് അലി .പി എന്നിവർ സന്നിഹിതരായിരുന്നു. ഖുർആനിൽ പരാമർശിച്ചിട്ടുള്ള സസ്യലതാദികൾ , ജീവ ജാലങ്ങൾ,ഫല വർഗങ്ങൾ , ഗാലക്സി ,ഗ്രഹണങ്ങൾ,പരാഗണം,മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങൾ,ഖുർആനിലെ മെഡിസിൻ, മഹാ വിസ്ഫോടന സിദ്ധാന്തംതുടങ്ങിയ ശാസ്ത്ര വിസ്മയം എന്നിവയുടെ ശാസ്ത്ര സൂചനകളുടെ ഖുർആനികാവിഷ്‌കാരം, പരലോക വിചാരണയുടെ പ്രതീകാത്മകാവതരണം ,ഇസ്ലാമിലെ മൂന്ന് പ്രധാന മസ്ജിദുകളുടെ ചരിത്രം വിളിച്ചറിയിക്കുന്ന ദൃശ്യങ്ങളും മോഡലുകളും, പ്രവാചകൻ മുഹമ്മദ് നബി യുടെ ഹിജ്്റ,ഗുഹാ വാസികൾ,സ്വാലിഹ് നബിയും ഒട്ടകവും ,യൂനുസ് നബിയും മൽസ്യവും ,മൂസാ നബിയുടെ വടിയും സർപ്പവും, സംസം കിണറിന്റെ കഥ,പ്രവാചകൻ ഇബ്റാബീം നബി(അ)യുടെയും ഇസ്മായീൽ നബിയുടെയും ഹാജറയുടെയും ത്യാഗനിർഭയമായ ജീവിത മുഹൂർത്തങ്ങൾ എന്നിവ ചിത്രീകരിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങൾ പ്രദർശനത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
വിവിധ കാലഘട്ടങ്ങളിലെ ഖുർആൻ പ്രതികളും പ്രദർശനത്തിന് മാറ്റ് കൂട്ടി. ഖുർആനിന്റെ സന്ദേശം കലാവിശ്കാരങ്ങളിലൂടെ കാണികൾക്ക് പകർന്നു നൽകുന്നതായിരുന്നു പ്രദർശനം. വിദ്യാർത്ഥികളുടെ കമന്ററിയും സംശയ നിവാരണവും പരിപാടിക്ക് മികവേറി... അസ്ഹർ അലി ,നുസ്റത്ത് ശുഐബ് ,ജൂബി സാക്കിർ,ജഷീല അലി,ശാനിബ,ശാഹിദ ജാസ്മിൻ,സനീറ, മുനീറ,സൗദ,റജീന, മുഹമ്മദ് സലീം,മാഹിർ,അലി എം.എം,നസ്മൽ എന്നീ അദ്ധ്യാപകർ പ്രദർശനത്തിന് നേതൃത്വം വഹിച്ചു.