- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹ അൽ മദ്റസതുൽ ഇസ്ലാമിയയിൽ സാഹിത്യ സമാജം സംഘടിപ്പിച്ചു
ദോഹ. ഓരോരുത്തർക്കും ദൈവം കനിഞ്ഞരുളുന്ന സർഗവാസനകളെ ക്രിയാത്മകമായി പരിപോഷിക്കുകയും കലാവാസനകളെ സമൂഹത്തിൽ നന്മ വളർത്തുവാൻ പ്രയോജനപ്പെടുത്തണമെന്നും നവാസ് പാലേരി അഭിപ്രായപ്പെട്ടു. ദോഹ അൽ മദ്റസതുൽ ഇസ്ലാമിയയിൽ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പാട്ടും സംഗീതവും മറ്റു കലാരൂപങ്ങളുമൊക്കെ സാർഥകമാകണമെങ്കിൽ നന്മയുടെ വെളിച്ചം ആവശ്യമാണ്. ആ വെളിച്ചമാണ് മദ്രസകൾ പകർന്നുനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുളിന്റെ ശക്തികൾ സമൂഹത്തെ വഴിപിഴപ്പിക്കുവാൻ ശ്രമിക്കുകയും നന്മയുടെ പ്രതിരോധം തീർക്കാൻ കെൽപുള്ള സമൂഹമാണ് കാലഘട്ടം ആവശ്യുപ്പെടുന്നത്. നന്മകൾ പുത്തുലയുന്ന സമൂഹത്തിന്റെ സൃഷ്ടിപ്പിൽ ധാർമിക വിദ്യാഭ്യാസം നേടുന്ന സമൂഹത്തിന് വലിയ പങ്കാണ് വഹിക്കുവാനുള്ളത്. നല്ല പാട്ടുകൾ ധാരാളമായി കേൾക്കുകയും അവ പഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. അർത്ഥമില്ലാത്തതും അനാശാസ്യവുമായ വരികൾ തിരിച്ചറിഞ്ഞ് വകതിരിവോടെ പ്രയോജനപ്പെടുത്തിയാൽ പാട്ടിന് സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുവാനാകും. സംഗീ
ദോഹ. ഓരോരുത്തർക്കും ദൈവം കനിഞ്ഞരുളുന്ന സർഗവാസനകളെ ക്രിയാത്മകമായി പരിപോഷിക്കുകയും കലാവാസനകളെ സമൂഹത്തിൽ നന്മ വളർത്തുവാൻ പ്രയോജനപ്പെടുത്തണമെന്നും നവാസ് പാലേരി അഭിപ്രായപ്പെട്ടു. ദോഹ അൽ മദ്റസതുൽ ഇസ്ലാമിയയിൽ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പാട്ടും സംഗീതവും മറ്റു കലാരൂപങ്ങളുമൊക്കെ സാർഥകമാകണമെങ്കിൽ നന്മയുടെ വെളിച്ചം ആവശ്യമാണ്. ആ വെളിച്ചമാണ് മദ്രസകൾ പകർന്നുനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുളിന്റെ ശക്തികൾ സമൂഹത്തെ വഴിപിഴപ്പിക്കുവാൻ ശ്രമിക്കുകയും നന്മയുടെ പ്രതിരോധം തീർക്കാൻ കെൽപുള്ള സമൂഹമാണ് കാലഘട്ടം ആവശ്യുപ്പെടുന്നത്. നന്മകൾ പുത്തുലയുന്ന സമൂഹത്തിന്റെ സൃഷ്ടിപ്പിൽ ധാർമിക വിദ്യാഭ്യാസം നേടുന്ന സമൂഹത്തിന് വലിയ പങ്കാണ് വഹിക്കുവാനുള്ളത്. നല്ല പാട്ടുകൾ ധാരാളമായി കേൾക്കുകയും അവ പഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. അർത്ഥമില്ലാത്തതും അനാശാസ്യവുമായ വരികൾ തിരിച്ചറിഞ്ഞ് വകതിരിവോടെ പ്രയോജനപ്പെടുത്തിയാൽ പാട്ടിന് സമൂഹത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുവാനാകും.
സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിനും മാനവികത ഐക്യത്തിനുമൊക്കെ പ്രയോജനപ്പെടുത്താവുന്ന വരദാനമാണ്. ദൈവം നൽകിയ വരദാനം നന്മക്കുവേണ്ടി ഉപയോഗിക്കുവാൻ സമൂഹം ശ്രദ്ധിക്കണം. വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിയുകൾ കണ്ടെത്തുവാനും പ്രോൽസാഹിപ്പിക്കുവാനും സാഹിത്യസമാജം പോലുള്ള വേദികൾ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോട് സ്നേഹബഹുമാനങ്ങളും അദ്ധ്യാപരോട് ആദരവും കാത്തുസൂക്ഷിക്കുമ്പോൾ ദൈവത്തിന്റെ കാവലും അനുഗ്രഹവും ലഭ്യമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മദ്രസ പ്രിൻസിപ്പൽ സഫീർ മമ്പാട് അധ്യക്ഷത വഹിച്ചു. പി.ടി. എ. പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു. മദ്രസയുടെ സ്നേഹോപഹാരം പി.ടി. എ. നിർവാഹസ കമിതി അംഗങ്ങളായ അലവിക്കുട്ടി, ബഷീർ എന്നിവർ ചേർന്ന് സമ്മാനിച്ചു. കൺവീനർ അനീസുറഹ്മാൻ സ്വാഗതവും ഹെഡ് ബോയ് ഹംദാൻ അബ്ദുൽ വഹാബ് നന്ദിയും പറ