ദോഹ: അനധികൃതമായി വാഹനങ്ങൾ വഴിയോരങ്ങളിൽ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നഗരസഭ രംഗത്തെത്തി. വാഹനങ്ങൾ ദീർഘകാലത്തേക്കു പാർക്ക് ചെയ്യുന്നതിനും പഴയ വാഹനങ്ങൾ നിരത്തുവക്കിൽ തള്ളുന്നതിനും എതിരെയാണ് അധികൃതർ നടപടി ശക്തമാക്കിയത്.

ഉടൻ എടുത്തുമാറ്റാൻ ഉടമകളോടു നിർദേശിക്കുന്ന സ്റ്റിക്കർ വാഹനങ്ങളിൽ പതിക്കുകയാണ് ഇതിന്റെ ആദ്യ പടി. സ്റ്റിക്കറിൽ നിർദേശിച്ചിരിക്കുന്ന സമയത്തിനുള്ളിൽ കാറുകൾ നീക്കം ചെയ്യുന്നില്ലെങ്കിൽ ഇവ നഗരസഭയും ട്രാഫിക് പൊലിസും ചേർന്നു വെഹിക്കിൾ ഡംപിങ് യാർഡിലേക്കു മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണെ്ടത്താൻ രാജ്യത്തെമ്പാടും പ്രത്യേക ടീമിനു രൂപം നൽകിയിട്ടുണ്ട്. അനധികൃത
പാർക്കിങ്ങിനെതിരെ കർശന നടപടിയുണ്ടാകും.വഴിയോരങ്ങളിൽ മറ്റു വാഹനങ്ങൾക്കു തടസ്സമായി കിടക്കുന്ന പോർട്ട്  ക്യാബിനുകൾ ക്കെതിരേയും നടപടി തുടങ്ങി.