ദോഹ: നവംബർ, ഡിസംബർ മാസങ്ങളിലെ ഏതാനും തിയ്യതികളിൽ കൊച്ചിയിൽ നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള ഏതാനും വിമാനങ്ങൾ റദ്ദാക്കിയതായി , അറിയിച്ചു. ഡിസംബർ 1,6,7,8 എന്നീ തിയ്യതികളിലെയും, നവംബർ മാസത്തിലെ 8,9,10,15,16,17,22,23,24,29,30 തീയതികളിലെ സർവ്വീസാണ് റദ്ദാക്കിയത്.

ഫ്‌ളൈറ്റ് ഓപറേഷൻ സംബന്ധമായ വിഷയങ്ങളാണ് റദ്ദാക്കലിന് കാരണമായി കമ്പനി പറയുന്നത്. ആ ദിവസം ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഒരു ദിവസം മുമ്പോ ശേഷമോ യാത്ര ചെയ്യുക, ബോംബെ/ഡൽഹി വഴി യാത്ര ചെയ്യുക, കാൻസലേഷൻ പിഴ കൂടാതെ റീഫണ്ട് ചെയ്യുക എന്നിവയാണ് പരിഹാരമായി കമ്പനി നിർദേശിച്ചിട്ടുള്ളത്.

ഇതിന് പുറമേ, ഡിസംബറിൽ ഖത്തറിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലേക്ക് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സർവീസുകൾ വൈകുമെന്നും അറിയുന്നു. പുതിയ സർവീസ് മാർച്ച് 14ന് തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.അതേ സമയം, വിമാനങ്ങൾ റദ്ദാക്കിയതിനും പുതിയ സർവീസ് നീട്ടിവച്ചതിനും വ്യക്തമായ കാരണം അറിയിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.