ദോഹ: അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ പ്രവർത്തിക്കുന്ന ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യയിൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ നാളെ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

1 മുതൽ 8 വരെ ക്ലാസുകൾ വ്യാഴം, ശനി ദിവസങ്ങളിലും 9, 10 ക്ലാസുകൾ വ്യാഴാഴ്ചകളിലുമാണ് നടന്നുവരുന്നത്. എല്ലാ ക്ലാസുകളിലേക്കുമുള്ള അഡ്‌മിഷൻ തുടരുന്നു. ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ട്രാൻസ്പോർട്ട് സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 55839378 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്